CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 20 Seconds Ago
Breaking Now

നാലുപറ അച്ഛൻ നയിക്കുന്ന ധ്യാനം , ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾ ; വിശുദ്ധ വാരത്തിനായി ഒരുങ്ങി സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റി ...

മാഞ്ചസ്റ്റർ : വിഖ്യാത വചന പ്രഘോഷകാനും ധ്യാന ഗുരുവുമായ റവ ഡോ. ജേക്കബ്  നാലുപറ  നയിക്കുന്ന ഏകദിന ധ്യാനവും ഭക്തി നിർഭരമായ തിരു ക്കർമ്മങ്ങളുമായി  സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റി വിശുദ്ധ വാരത്തിനായി ഒരുങ്ങി.  മാർച്ച്‌  ഇരുപത്തിയെട്ടാം  തീയതി ശനിയാഴ്ചയാണ്  നാലു പറ അച്ഛൻ നയിക്കുന്ന ധ്യാനം നടക്കുക . രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ലോങ്ങ്‌ സൈറ്റിലെ  സെന്റ്‌  ജോസഫ്  ദേവാലയത്തിലാണ് ധ്യാനം നടക്കുക . വിശുദ്ധ വാര തിരുക്കർമ്മങ്ങൾ എല്ലാം സെന്റ്‌   ജോസഫ്  ദേവാലയത്തി ൽ തന്നെ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാർച്ച്‌ ഇരുപത്തിയൊൻപതാം  തീയതി ഓശാന തിരുക്കർമ്മങ്ങൾ  രാവിലെ 8 മുതൽ ആരംഭിക്കും.

30, 31 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ രാത്രി 8 വരെ കുമ്പസാരത്തിന്  സൗകര്യം ഉണ്ടായിരിക്കും . ഏപ്രിൽ രണ്ടാം തീയതി രാവിലെ 10 മുതൽ പെസഹാ തിരു ക്കർമ്മങ്ങൾ ആരംഭിക്കും.
ഏപ്രിൽ മൂന്നാം തീയതി  രാവിലെ 10 മുതൽ ദുഃഖ വെള്ളി തിരു ക്കർമ്മങ്ങൾ ആരംഭിക്കും തുടർന്ന് കുരിശിന്റെ വഴിയും നേർച്ച കഞ്ഞി വിതരണവും നടക്കും. ഏപ്രിൽ നാലാം തീയതി ശനിയാഴ്ച രാത്രി 9.30 മുതൽ ഉയർപ്പ് തിരുനാൾ തിരുക്കർമ്മങ്ങൾക്ക്  തുടക്കമാകും.



വിശുദ്ധ വാര തിരുക്കർമ്മങ്ങളിലും നോമ്പ് കാല ധ്യാനത്തിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സാൽ ഫോർഡ്   രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ തോമസ്‌ തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്യുന്നു.


പള്ളിയുടെ വിലാസം :- Sent Joseph  Church , Portland  Cresent , Long Sight , Manchester M 13 0BU





കൂടുതല്‍വാര്‍ത്തകള്‍.