CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 2 Seconds Ago
Breaking Now

വി ഔസേപ്പ് പിതാവിന്റെ തിരുനാൾ ലസ്റ്ററിൽ ....

കുടുംബ ജീവിതത്തിന്റെയും തൊഴിലാളികളുടെയും മധ്യസ്ഥനായ  വി ഔസേപ്പ് പിതാവിന്റെ വണക്ക മാസത്തിന്റെ  സമാപനവും തിരുനാളും മാർച്ച്‌ ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ലസ്റ്റർ മദർ ഓഫ്  ഗോഡ്  ദേവാലയത്തിൽ നടക്കുന്നു.  ആഘോഷമായ തിരുനാൾ കുർബ്ബാന, നൊവേന , ലദീഞ്ഞ്  തുടർന്ന്  നേർച്ച കഞ്ഞി വിതരണം . തിരുക്കർമ്മങ്ങൾക്ക്   ഇടവക വികാരി ഫാ പോൽ നെല്ലിക്കുളം നേതൃത്വം നല്കും. ഇടവകയിലെ സെന്റ്‌ ജോസഫ്  പ്രാർത്ഥനാ  കൂട്ടായ്മയാണ്  പെരുന്നാളിന്  നേതൃത്വം നല്കുന്നത് .

വി. ഔസേപ്പ് പിതാവിന്റെ തിരുനാളിലും തിരുക്കർമ്മങ്ങളിലും   പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും  പള്ളി വികാരിയും പള്ളി കമ്മറ്റിയും ഇടവക ജനങ്ങളും സാദരം സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.