പരിപാടികളുടെ പെരുമഴയായ് യുക്മയുടെ വേനൽക്കാലം. യുകെ മലയാളികളുടെ പ്രിയ സംഘടനയായ യുക്മ നടത്തുന്ന വേനൽക്കാല പരിപാടികളുടെ ലിസ്റ്റ് തയ്യാറായി. വിവിധ റിജിയനുകളിലെ നിരവധി പരിപാടികൾ യുകെയിലെ മുഴുവൻ ജനങ്ങളും ആവേശത്തോടെ നോക്കി കാണുന്നു . ജൂണ്‍ , ജൂലൈ മാസങ്ങളിൽ യുകെയിൽ വേനൽക്കാലം ആഘോഷ തിമിർപ്പിലാണ് മലയാളികൾ. വിവിധ റീജിയനുകളിൽ നിരവധി കായിക മത്സരങ്ങൾ ഈ കാലത്ത് നടത്തപ്പെടുന്നു അവയോടൊപ്പം യുക്മ നാഷണൽ കമ്മിറ്റി നേരിട്ട് നടത്തുന്ന നിരവധി പരിപാടികൾ യുകെയെ ഉത്സവ പ്രതീതിയിൽ ഉണർത്തും. ഈ വേനൽക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് വേനൽക്കാല സമ്മാനമായി മാറും എന്ന കാര്യത്തിന് സംശയം വേണ്ട. ആദ്യ നഴ്സിംഗ് ഫോറം പൊതുയോഗം മെയ് 2നു ലിവർപൂളിൽ വെച്ച് ആവേശപൂർവ്വം യുകെ മലയാളികൾ ഏറ്റു വാങ്ങി . യുക്മ സൗത്ത് വെസ്റ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 3നു സാലിസ്ബറി ഡൌണ്‍ടാന്‍ ലെഷര്‍ സെന്ററില്‍ നടക്കുകയുണ്ടായി. സൌത്ത് ഈസ്റ്റ് കായികമേള മെയ് 24 നു നടക്കുകയുണ്ടായി.
ഇനി വരും ദിവസങ്ങളിൽ നടക്കുവാൻ പോകുന്ന പരിപാടികൾ കൂടി ഉൾപ്പെടുമ്പോൾ യുകെ മലയാളികൾക്ക് വേനൽ കാലം ആഘോഷം ആക്കാൻ വേറെ എന്ത് വേണം. നാളെ ജൂണ്‍ 6 നു ഓക്സ്ഫോർഡീൾ വെച്ച് നാഷണൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കും . യുക്മ ഇ മാഗസിൻ ജ്വാല ജൂണ്‍ 10 നു പുറത്തിറങ്ങും . മാർച്ച് മാസത്തിനു ശേഷം വന്ന സാംസ്‌കാരിക വേദി പുന സംഘടനയുമായി ബന്ധപ്പെട്ടു ആണ് ജ്വാല മാഗസിൻ ഇറക്കാൻ കഴിയാതെ പോയത് , ജൂണ്‍ 13 നു യുക്മ നേപാൾ ചാരിറ്റി ഫണ്ട് ശേഖരണം സമാപനം , നിരവധി അസോസിയേഷനുകൾ നേരിട്ട് ശേഖരിച്ച തുക കൈമാറ്റം ചെയ്തു കഴിഞ്ഞു. ഇനിയും കൈ മാറാൻ ഉള്ള അവസാന തീയതി ജൂണ്‍ 13 ആയിരിക്കും. യുക്മ മിഡ് ലണ്ട്സ് റിജിയണൽ കായിക മേള ജൂണ്‍ 20 നു നടക്കും. റെഡിച്ചിൽ വെച്ചാണ് കായിക മേള നടക്കുന്നത് . ജൂലൈ 26 നു യുക്മ മിഡ് ലണ്ട്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നോട്ടിന്ഘമിൽ നടക്കും . യുക്മ നോർത്ത് വെസ്റ്റ് റിജിയൻ കായിക മേള വാർറിംഗ്ടണ്ണിൽ ജൂണ്‍ 6 നു നടക്കും. ജൂണ്‍ 13 നു യുക്മ സാംസ്‌കാരിക വേദി ആദ്യ യോഗം ബോർന്മോതിൽ ചേരും. അന്നേ ദിവസം തന്നേയ് യുക്മ വാല്സേ റിജിയൻ കായിക മേള സ്വാൻസ്വെയിൽ വെച്ച് നടക്കും. ജൂണ്‍ 20 നു യുക്മ സൌത്ത് വെസ്റ്റ് റിജിയൻ കായിക മേള യൊവിൽ അത്ലറ്റിക്ക് അരിനയിൽ അരങ്ങേറും .
ജൂണ്‍ 21 നു യുക്മ സോഷ്യൽ നെറ്റ്‌വർക്ക് സംഘടിപ്പിച്ച വിക്ടർ സ്മാരക ഫോട്ടോഗ്രഫി മത്സര വിജയിയെ പ്രഖ്യാപിക്കും ജൂലൈ 18 നു യുക്മ ദേശിയ കായിക മേള ബർമിംഗ് ഹാമിലെ സട്ടോണ്‍ കോൾഡ് ഫീൽഡ് വിണ്ടലേ ലെഷേർ സെന്റെറിൽ വെച്ച് നടക്കും . യുക്മയുടെ ദേശിയ കമ്മിറ്റി ജൂണ്‍ 27 നു മിഡ്ലാണ്ട്സിൽ ചേരും അന്ന് തന്നെ യുക്മ നേഴ്സ്സസ് ഫോറം ആദ്യ യോഗം ചേരും എന്ന് അറിയിച്ചിട്ടുണ്ട് . വേനൽ കാലം ആഘോഷം ആക്കാൻ യുക്മാക്കൊപ്പം അണി ചേരാൻ മുഴുവൻ യുകെ മലയാളികളോടും അഭ്യർഥിക്കുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് കവളക്കാട്ട് അറിയിച്ചു നാളിതു വരെയുള്ള യുക്മയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് സഹകരിക്കുന്ന മുഴുവൻ പേർക്കും ഹൃദയംഗം ആയ നന്ദി അറിയിക്കുന്നതായി യുക്മ നാഷണൽ കമ്മിറ്റി അറിയിച്ചു.