CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 3 Minutes 41 Seconds Ago
Breaking Now

യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഇന്ന് യുക്മ നാഷണൽ കായിക മേള ലോഗോ പ്രകാശനവും ഇന്ന്

യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഓക്‌സ്‌ഫോഡില്‍ നടക്കും. ഇനിയും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ നിരാശരാകേണ്ട കാര്യമില്ല കാരണം നിങ്ങൾക്ക് നേരിട്ട് പരിപാടി  സ്ഥലത്ത് എത്തി ടൂർണമെന്റിൽ പങ്കെടുക്കാം. യുകെയിലെ തന്നേയ് ഏറ്റവും മികച്ച കളിക്കാർ   എത്തുന്ന ടൂര്‍ണമെന്റ്താണ് യുക്മയുടെ നാഷണല്‍ ബാഡ്മിന്റന്‍. നാലു കോർട്ടുകളിൽ ഒരേ സമയം കളികൾ നടത്തി വൈകുന്നേരത്തോടെ അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നതായി  മുഖ്യ സംഘാടകരായ ടിറ്റോ തോമസും തോമസ്‌ മാറാട്ട്കളവും അറിയിച്ചു . രാവിലെ ഒൻപത് മണിക്ക് തന്നെ മത്സരം ആരംഭിക്കും. ഒന്ന് മുതൽ നാല് സ്ഥാനംവരെ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് അന്തര്‍ ദേശീയ കോളിംഗ് ദാദാക്കളായ റിംഗ് റ്റു ഇന്ത്യ നല്‍കുന്ന 501 പൌണ്ടും ചാമ്പ്യന്‍സ് ട്രോഫിയും നല്‍കും.

 

രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് യുകെയിലെ പ്രമുഖ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ മുത്തൂറ്റ് നല്‍കുന്ന 351 പൌണ്ടും ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ അലൈഡ് ഫിനാന്‍ഷ്യല്‍ നല്‍കുന്ന 201 പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും നാലാം സ്ഥാനം നേടുന്നവര്‍ക്ക് മലയാളി നഴ്‌സിംഗ് സ്ഥാപനമായ എക്‌സലന്റ് കെയര്‍ നല്‍കുന്ന 101 പൌണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും നല്കപ്പെടും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാർക്കും ട്രോഫികള്‍ നല്‍കപ്പെടും. 

 

യുകെയിലെ തന്നെ അറിയപ്പെടുന്ന അസോസിയെഷനുകളിൽ ഒന്നായ ഓക്സ്മാസ് ആണ് ടൂര്‍ണമെന്റ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. പരിപാടികൾക്കൊപ്പം യുക്മ നാഷണൽ  കായിക മേള ലോഗോ പ്രകാശനം നിർവഹിക്കും. ജൂലൈ മാസം 18 ന് ബിർമിങ്ങ്ഹാമിൽ വച്ച് നടത്തപ്പെടുന്ന യുക്മ നാഷണൽ സ്പോർട്സ് മീറ്റിന്റെ 'ലോഗോയാണ്  പ്രകാശനം ചെയ്യുന്നത് . കായിക മേള മിഡ്‌ ലണ്ട്സിലെ സട്ടോണ്‍ കോൾഡ്‌ ഫീൽഡിൽ ജൂലൈ18 നു നടക്കും.       




കൂടുതല്‍വാര്‍ത്തകള്‍.