CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 50 Minutes 12 Seconds Ago
Breaking Now

ജീവിത സന്ദേശം പകർന്ന ഉപഹാറിനും ഡേവിസ് അച്ചനും ഡോർസെറ്റിന്റെ ആദരം.അവയവദാന സമ്മതപത്രത്തിൽ നിരവധി കൈയൊപ്പുകൾ പതിഞ്ഞു . സഹായഹസ്തവുമായി ഡി കെ സി ചാരിറ്റീസ്.

നന്മയുടെ വെള്ളി നക്ഷത്രം പൊട്ടിവീണ നിമിഷം, ഒരു ശരാശരി മനുഷ്യനെ മാനസികമായി മാത്രമല്ല ശാരീരികമായി കൂടി കൂട്ടിയിണക്കാൻ യൂകെ മലയാളി സമൂഹത്തിന്റെ സംഭാവനയായ ഉപഹാറിന്റെ സാരഥികൾ ഫാ. ഡേവിസ് ചിറമേലിന്റെയും അജിമോൾ പ്രദീപിന്റെയും നേതൃത്വത്തിൽ ആരംഭിച്ച " ജീവ സന്ദേശ യാത്ര " കഠിനമായ വേനൽ ചൂടിനേയും അവഗണിച്ച് ഡോർസെറ്റിൽ അത്യൂജ്ജ്വല സ്വീകരണം ഏറ്റു വാങ്ങി.

ഉച്ചക്ക് ഒരു മണിയോടെ പൂൾ നഗര സഭ കൗസിലർമാരായ സാന്ദ്ര മൂർ , ജിന്നി ഹോഡ്ജെസ് , മാരി ക്യുറി ഫണ്ട്‌ ചെയർ പെർസണ്‍ വാൽ സാദി, സെക്രട്ടറി റോബർട്ട്‌ , ഡോർ സെറ്റ് റെയ്സ് & ഇക്വാലിറ്റി കൗണ്‍സിൽ മേധാവി അദനൻ ചൗധരി, ഉപഹാർ സെക്രട്ടറി അജിമോൾ പ്രദീപ്, യുക്ക്മ്മ ട്രഷറർ ഷാജി തോമസ്‌,ഡി കെ സി ചാരിറ്റീസ് കോർഡിനേട്ടർ ഷിബു ശ്രീധരൻ, ഞങ്ങളുടെ സ്വന്തം റിസ മോൾ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ച്‌ ഡോർ സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷിബു ഫെർണാൻഡസിന്റെ അധ്യക്ഷതയിൽ പൊതു സമ്മേളനം ആരംഭിച്ചു. ഏവരും അക്ഷമരായി കാത്തിരുന്ന ഫാ ഡേവിസ് ചിറമേലിനെ ഡി കെ സി വൈസ് പ്രസിഡന്റ്‌ എൽസി മാത്യു സ്വീകരിച്ചു. ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പാവപെട്ട രോഗികൾക്ക് വേണ്ടി കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സൗജന്യ ഡായാലിസസ് നടത്തുന്നതിനും യൂ കെ യിൽ ഉപഹാർ എന്ന സംഘടനയക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ  എല്ലാ സഹായവും വാഗ്ദാനം ചെയ്തു കൊണ്ട് ഡി കെ സി പ്രസിഡന്റ്‌ ഷിബു ഫെർണാൻഡസ് അധ്യക്ഷ പ്രസംഗം നടത്തി തുടർന്ന് പൊതു സമ്മേളനം ഫാ, ഡേവിസ് ചിറമേൽ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യ്തു.

നന്മയുടെ പട്ടികയിൽ  ഇനി മുതൽ അവയവ ദാനം കൂടി ചേർക്കപെടണമെന്നും ജീവതത്തിൽ ചിട്ടയായ സ്വഭാവം വളർത്തിയെടുക്കണമെന്നുമുള്ള സന്ദേശം  നല്കിയ ചിറമേൽ അച്ചൻ തന്റെ സ്വത:സിദ്ധ ശൈലിയിൽ ജനങ്ങളുമായി സംവേദിച്ചു. ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി  സമൂഹത്തിനു നല്കുന്ന വലിയ സംഭാവനകളെ ചിറമേൽ അച്ചൻ  അഭിനന്ദിച്ചു. തുടർന്ന് ഉപഹാറിനും ഡി കെ സി ചാരിറ്റീസിനും വിശിഷ്ട്ടതിഥികൾ ആശംസകൾ നേർന്നു.റിസമോൾ ചിറമേൽ അച്ചന് ഉപഹാരം നല്കി ആദരിച്ചു.

ഉപഹാർ സെക്രട്ടറി അജിമോൾ പ്രദീപ് അവയവ ദാന ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. തുടർന്ന് നിരവധി പേർ അവയവദാനത്തിനു സമ്മതമറിയിച്ചു . ബെന്നി ഏലിയാസ് പ്രോഗ്രാം കോർഡിനേറ്ററായും ജെറിൻ ചാമ്പന്നിയിൽ ഫുഡ്‌ കോർഡിനേറ്ററായും ഷിബു ശ്രീധരന്റെ നേതൃത്വത്തിൽ ചാരിറ്റി കമ്മറ്റി അംഗങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.യുക്കമ സൗത്ത് ഈസ്റ്റ്‌ റിജിയണ്‍ പ്രസിഡന്റ് മനോജ്‌ കുമാർ പിള്ള  അവതാരകനായ പരിപാടിയിൽ അനിത ഗിരീഷ്‌ പ്രാർത്ഥന ഗാനം ആലപിക്കുകയും ഡാന്റോ പോൾ സ്വാഗതവും ഷിബു ശ്രീധരൻ കൃതജ്ഞതയും പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.