CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 38 Seconds Ago
Breaking Now

മൈക്കയുടെ നേപ്പാൾ ദുരിതാശ്വാസ നിധി യുക്മ റീജണൽ നേതൃത്വത്തിന് കൈമാറി

യുക്മ മിഡ്ലാണ്ട്സ് റീജനിലെ കരുത്തുറ്റ അംഗ സംഘടനയായ മിഡ്ലാണ്ട്സ് കേരള കൾച്ചറൽ അസോസിയേഷൻ (മൈക്ക) അംഗങ്ങളിൽ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാൾ ദുരിതാശ്വാസ നിധി റീജണൽ നേതൃത്വത്തിന് കൈമാറി.07.06.2015 ഞായറാഴ്ച ഡഡ്ലിയിൽ ചേർന്ന മൈക്ക എക്സിക്യുട്ടീവ്‌ കമ്മിറ്റി യോഗത്തിൽ വച്ച് പ്രസിഡന്റ് ജോണ്‍ മുളയിങ്കൽ   യുക്മ റീജിയണല്‍ പ്രസിഡണ്ട്, ശ്രീ ജയകുമാര്‍ നായര്‍ക്ക് തുക കൈമാറി.

യുക്മ റീജണൽ ആർട്സ് കോ ഓർഡിനെറ്റർ സന്തോഷ്‌ തോമസ്‌,മൈക്ക സെക്രട്ടറി ടിന്റസ് ദാസ്, ട്രഷറർ തോമസ് ജോസഫ്, വൈസ് പ്രസിഡന്റ് സുജ ബാബു, ജോയിന്റ് സെക്രട്ടറി സിജി സന്തോഷ്, കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു, നോബി ബിനു, സുനിത നായര്‍ എന്നിവർ  സന്നിഹിതരായിരുന്നു.

റീജിയണിലെ മറ്റു അസോസിയേഷനുകള്‍ വരും ദിവസങ്ങിളില്‍ അവരവരുടെ വിഹിതം റീജനല്‍ കമ്മിറ്റിക്കു കൈമാറും. തുടർന്ന് അപ്പീൽ പൂർത്തിയാകുന്ന മുറയ്ക്ക് റീജിയണിൽ നിന്നും സമാഹരിക്കുന്ന തുക ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന് കൈമാറും. അതോടൊപ്പം അംഗ സംഘടനകളിൽ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് റീജിയണൽ ചാരിറ്റി കോ ഓർഡിനെറ്റർ ജോണ്‍സന്‍ യോഹന്നാന്‍ അറിയിച്ചു.

 

യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയിൽ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേർക്കാഴ്ചയാണ് നേപ്പാൾ ചാരിറ്റിയിലൂടെ വെളിവാകുന്നതെന്ന് യുക്മ റീജിയണൽ പ്രസിഡന്റ്‌ ജയകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വൻ വിജയമാക്കിയ മൈക്ക അംഗങ്ങളെ യുക്മ റീജണൽ സെക്രട്ടറി ഡിക്സ്‌ ജോർജ് ,ട്രഷറർ സുരേഷ് കുമാർ,വൈസ് പ്രസിഡന്റ്‌ എബി ജോസഫ്‌, റീജണൽ ആർട്സ്  കോ ഓർഡിനെറ്റർ സന്തോഷ്‌ തോമസ്‌ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.