CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 15 Seconds Ago
Breaking Now

ബന്‍സാലിയുടെ അമ്മ ലീലയുടെ ജീവിതകഥ സിനിമയാക്കുമെന്ന് കര്‍ണിസേന

പത്മാവത് ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ണിസേന ബന്‍സാലിയുടെ അമ്മ ലീലയുടെ ജീവിതകഥ സിനിമയാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. ലീല കി ലീല അഥവ ലീലയുടെ ലീലകള്‍ എന്ന പേരിലാകും ചിത്രം എത്തുകയെന്നാണ് കര്‍ണിസേന പറയുന്നത്. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതു മുതല്‍ കര്‍ണിസേന പ്രതിഷേധവുമായി എത്തിയിരുന്നു.

പത്മാവതിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളില്‍ വ്യാപക അക്രമമാണ് കര്‍ണിസേന അഴിച്ചുവിട്ടത്.

പത്മാവതി എന്ന പേരിലായിരുന്നു സിനിമ ഇറക്കാനിരുന്നത്. പിന്നീട് പത്മാവദ് എന്ന് പേര് മാറ്റുകയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.