വസ്ത്രധാരണ രീതിയില്‍ ശ്രദ്ധിക്കാത്ത താരത്തിന്റെ മകനെന്ന ജാഡയില്ലാത്ത യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. ആദ്യ ചിത്രത്തോടെ തന്നെ മലയാള സിനിമയില്‍ പുതിയൊരിടം കണ്ടെത്തിയിരിക്കുകയാണ് പ്രണവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, സിനിമയ്ക്ക് ഗംഭീര സ്വീകരണം ലഭിക്കുന്നുണ്ടെങ്കിലും നായകന്‍ ഹിമാലയത്തിലാണ്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ചിത്രം സ്വീകരിച്ചതിന് നന്ദി പറഞ്ഞതും ഹിമാലയത്തില്‍ നിന്നാണ്. 'എനിക്കിവിടെ ഫോണ്‍ റെയ്ഞ്ചില്ല. പറഞ്ഞത് കുറച്ച് കേട്ടു. നന്ദിയെന്നാണ് പ്രണവ് പറഞ്ഞത്.
മോഹന്‍ലാലിന്റെ കുടുംബ സുഹൃത്തിനൊപ്പം ഹിമാലയത്തില്‍ നില്‍ക്കുന്ന പ്രണവിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സജീവന്‍ സോമന്‍ എന്നയാളാണ് പ്രണവ് ഹിമാലയത്തില്‍ മഞ്ഞിലൂടെ നടന്നു കയറുന്നതിന്റെ വീഡിയോയും ഫോട്ടോയും പങ്കുവെച്ചിരിക്കുന്നത്. കൂടെ പ്രണവിന് ആശംസ നല്‍കാനും മറന്നിട്ടില്ല