ഖാന്‍മാര്‍ക്കൊപ്പം വിദ്യാബാലന്‍ എന്തുകൊണ്ട് അഭിനയിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി വിദ്യാബാലന്‍.
'അവരോടുള്ള എല്ലാ ബഹുമാനത്തോടെയും കൂടി പറയട്ടെ , ഞാന്‍ ചെയ്യുന്ന തരം സിനിമകളില്‍ വളരെ സന്തോഷവതിയാണ്. എന്റെ എല്ലാ സിനിമകളും വ്യത്യസ്തവും പുതുമ നിറഞ്ഞതുമാണ്. ഖാന്‍മാര്‍ക്കൊപ്പം കിട്ടുന്ന റോളുകള്‍ ഒരു തരം ഫോര്‍മുലയ്ക്കുള്ളിലുള്ളവയായിരിക്കും'. ഗൃഹലക്ഷ്മിയുടെ അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കി.
'ഖാന്‍മാരുടെ ചിത്രങ്ങളില്‍ വളരെയധികം പരിമിതികളുള്ള കഥാപാത്രമായിരിക്കും സ്ത്രീകള്‍. അത്തരം സിനിമകള്‍ ചെയ്യാന്‍ എനിയ്ക്കു താല്‍പര്യമില്ല. പുതുമയുള്ള നിരവധി റോളുകള്‍ എന്നെ തേടി വരുമ്പോള്‍ ഞാനെന്തിന് അത്തരം റോളുകള്‍ ചെയ്യണം. ടിപ്പിക്കല്‍ റോളുകള്‍ വേഗം മടുക്കുന്നയാളാണ് ഞാന്‍. എനിയ്ക്ക് എപ്പോഴും പുതുമകള്‍ വേണം.' വിദ്യാ ബാലന്‍ പറഞ്ഞു.