അനുഷ്‌ക പ്രഭാസ് ജോഡി ഏവര്‍ക്കും പ്രിയങ്കരമാണ്. താരങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും വാര്‍ത്ത വന്നെങ്കിലും ഇരുവരും ഇതു ഗോസിപ്പെന്ന് തള്ളുകയായിരുന്നു.
നിലവില്‍ തന്റെ പുതിയ ചിത്രം സാഹോയുടെ ചിത്രീകരണത്തിലാണ് പ്രഭാസ്. എന്നാല്‍ താരത്തിനു വേണ്ടി അണിയറപ്രവര്‍ത്തകര്‍ ബാഗമതിയുടെ പ്രത്യേക സ്‌ക്രീനിങ് സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസത്തേയ്ക്ക് സാഹോയുടെ ഷൂട്ടിങില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് നടന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും ചിത്രം കണ്ടശേഷമുള്ള പ്രഭാസിന്റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.
മുമ്പ് ബാഗമതിയുടെ സെറ്റില്‍ മുഖം മറച്ചെത്തിയ പ്രഭാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുഷ്‌കയെ കാണാനാണ് താരം സെറ്റിലെത്തിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതേ വരെ ഇക്കാര്യത്തെപ്പറ്റി സംസാരിയ്ക്കാന്‍ തയ്യാറായിട്ടില്ല. അശോകിന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ബാഗമതിയില്‍ അനുഷ്‌കയ്ക്കു പുറമേ മലയാള താരങ്ങളായ ജയറാം, ആശാ ശരത്, ഉണ്ണിമുകുന്ദന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.