CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 28 Minutes 19 Seconds Ago
Breaking Now

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ് ; എറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു

തമിഴ് തെലുങ്ക് സിനിമാ താരമായ തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറിലാണ് സംഭവം. ചെരിപ്പെറിഞ്ഞ 31കാരനായ കരിമുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് തമന്നയ്ക്കു നേരെ ചെരിപ്പേറ് ഉണ്ടായത്. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. ജ്വല്ലറിയിലെ ജീവനക്കാരന്റെ ദേഹത്താണ് ചെരിപ്പ് കണ്ടത്.

ബി. ടെക് ബിരുദധാരിയായ കരിമുള്ള മുഷീറാബാദ് സ്വദേശിയാണ്. ജ്വല്ലറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഇയാള്‍ തമന്നയ്ക്കു നേരെ ചെരിപ്പെറിഞ്ഞതെന്ന് നാരായണ്‍ഗുഡ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി. രവീന്ദര്‍ പറഞ്ഞു.

സംഭവശേഷം ഉടന്‍ തന്നെ കരിമുള്ള പിടിയിലായി. തമന്ന അടുത്തിടെ അഭിനയിച്ച ചിത്രങ്ങളിലെ നടിയുടെ വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാലാണ് ചെരിപ്പെറിഞ്ഞത് എന്ന് കരിമുള്ള പറഞ്ഞു. ചെരിപ്പേറ് കൊണ്ട ജീവനക്കാരന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.