1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. ഉലകനായകന്‍ കമലഹാസ്സനും മനീഷ കൊയ്‌രാളയും സുകന്യയും തകര്‍ത്തനഭിയിച്ച ചിത്രം. ശങ്കറിന്റെയും ഏ.ആര്‍ റഹ്മാന്റെയും ശക്തമായ സാന്നിദ്ധ്യം കൂടിയായപ്പോള്‍ ഇന്ത്യന്‍ തിയറ്ററുകളില്‍ വിസ്മയം തീര്‍ത്തു. ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കം അണിയറില്‍ തുടങ്ങിക്കഴിഞ്ഞെന്ന സൂചന സംവിധായകന്‍ ശങ്കര്‍ തന്നെ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
എന്തിരന്‍ 2.0 ക്ക് ശേഷം തന്റെ അടുത്ത മെഗാചിത്രത്തിന്റെ ചിത്രീകരണം തായ്‌വാനില്‍ ആരംഭിച്ചിരിക്കുന്നു എന്ന സൂചന വെളിവാക്കുന്ന 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശം ട്വിറ്ററിലൂടെയാണ് ശങ്കര്‍ പുറത്ത് വിട്ടത്. ഇന്ത്യന്‍ 2 ഇന്‍ തായ്‌വാന്‍ എന്നെഴുതിയ ഫ്‌ളോട്ടിംഗ് ലാമ്പ് ആകാശത്തേക്ക് പറത്തിയാണ് ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം ആരംഭിച്ച വിവരം ശങ്കര്‍ പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകന്‍ ശങ്കറും ഛായാഗ്രാഹകന്‍ രവി വര്‍മനും ചേര്‍ന്നാണ് ഫ്‌ളോട്ടിംഗ് ലാമ്പ് പറത്തിയത്.