CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 20 Seconds Ago
Breaking Now

മലയാളി ഡാ; അബുദാബിയില്‍ പ്രവാസി മലയാളികള്‍ക്ക് 17.5 കോടി ലോട്ടറി അടിച്ചു; സമ്മാനം നാല് സുഹൃത്തുക്കള്‍ പങ്കിടും

ജനുവരിയില്‍ അടിച്ച ഏറ്റവും വലിയ ജാക്ക്‌പോട്ട് 12 മില്ല്യണ്‍ ദിര്‍ഹമായിരുന്നു

നേരം വെട്ടിവെളുക്കുമ്പോള്‍ കോടീശ്വരന്‍ ജനിച്ച് വീഴുന്നത് സിനിമകളില്‍ മാത്രമാണ്. എന്നാല്‍ അബുദാബിയില്‍ നാല് മലയാളികളാണ് ആ സ്വപ്‌നസമാനമായ അവസ്ഥയിലൂടെ കടന്നപോകുന്നത്. അബുദാബിയില്‍ സുനില്‍ മപ്പറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന പ്രവാസി മലയാളിയ്ക്കാണ് അബുദാബിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലോട്ടറി അടിച്ചത്.

10 മില്ല്യണ്‍ ദിര്‍ഹം അതായത് ഏകദേശം 17.5 കോടി രൂപയാണ് മലയാളിക്ക് ലോട്ടറി അടിച്ചത്. അതേസമയം 500 ദിര്‍ഹം ചെലവാക്കി ടിക്കറ്റ് എടുക്കാന്‍ സുനിലിനൊപ്പം മൂന്ന് സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമ്മാനം ഈ സുഹൃത്തുക്കള്‍ക്കിടയില്‍ പങ്കുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് നാല് മലയാളികള്‍ കോടീശ്വരന്‍മാരായത്. സുനിലിന് പുറമെ ദിപിന്‍ദാസ്, അഭിലാഷ്, സൈനുദീന്‍, ഷംസുദീന്‍ എന്നീ സുഹൃത്തുക്കള്‍ക്കാണ് ലോട്ടറി അടിച്ചത്. 016299 എന്ന നമ്പറാണ് ഈ മലയാളി സുഹൃത്തുക്കളുടെ ജീവിതം മാറ്റിമറിച്ചത്.

ജനുവരിയില്‍ അടിച്ച ഏറ്റവും വലിയ ജാക്ക്‌പോട്ട് 12 മില്ല്യണ്‍ ദിര്‍ഹമായിരുന്നു. അജ്മാനിലെ മലയാളി ഹരികൃഷ്ണനാണ് ഈ ജാക്ക്‌പോട്ടും അടിച്ചത്. സുനില്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.