സുഹൃത്തിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ നിന്നും മടങ്ങവെ 19 വയസ്സുകാരന്റെ കാറില്‍ യാത്ര ചെയ്ത സ്ത്രീ അതിക്രൂരമായ ലൈംഗിക പീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ടു. ശരീരത്തിനുള്ളില്‍ കാര്‍ ജാക്ക് കടത്തി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് 41-കാരിയുടെ ഗര്‍ഭപാത്രം പൊട്ടി ശരീരത്തിന് പുറത്തുവരികയായിരുന്നു. റഷ്യയില്‍ നടന്ന സംഭവത്തില്‍ പ്രതി 19 വയസ്സുള്ള ഡാനില്‍ ചെഷ്‌കോ പോലീസിന്റെ പിടിയിലായി.
കൗമാരക്കാരന്റെ ലിഫ്റ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെ കാത്തിരിക്കുന്ന ദുരന്തം സ്വെറ്റ്‌ലാനാ സാപൊഗൊവ തിരിച്ചറിഞ്ഞില്ല. ആദ്യം ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം പ്രതി വടി ഉപയോഗിച്ച് ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിലും ക്രൂരത മതിയാകാതെ വന്നതോടെ കാര്‍ ജാക്കി കുത്തിക്കയറ്റിയത്. ഈ ക്രൂരതയ്‌ക്കൊടുവില്‍ രണ്ട് മക്കളുടെ അമ്മയുടെ ജീവന്‍ പൊലിയുകയായിരുന്നു.
അക്രമത്തിന് മുന്‍പ് സ്ത്രീയുടെ വസ്ത്രങ്ങള്‍ കീറിക്കളഞ്ഞതായി പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് വ്യക്തമാക്കി. ക്രൂരമായ അക്രമത്തിന് ശേഷം കാറില്‍ ഇവരെ മരിക്കാനായി വിട്ട് ചെഷ്‌കോ സ്ഥലംവിട്ടു. എന്നാല്‍ ഇതുവഴി പോയ യാത്രക്കാരാണ് സ്ത്രീയുടെ അവസ്ഥ ശ്രദ്ധിച്ച് പോലീസിനെയും ആംബുലന്‍സും വിളിച്ചുവരുത്തിയത്. ആശുപത്രിയില്‍ ജീവനോടെയാണ് സ്വെറ്റ്‌ലാനയെ എത്തിച്ചത്. ഇവരെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ സര്‍ജറികള്‍ നടത്തിയെങ്കിലും പരുക്കുകള്‍ അതീവ ഗുരുതരമായതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്വെറ്റ്‌ലാനയുടെ ജനനേന്ദ്രിയം കീറിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ മൂന്ന് ലിറ്ററോളം രക്തവും നഷ്ടമായിരുന്നു.