CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 27 Seconds Ago
Breaking Now

കോടികളുടെ ലോട്ടറിയടിച്ചു ; ഏറ്റുവാങ്ങാന്‍ മടി കാണിച്ച് യുവതി ; കാരണമിത്

സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടാവുമെന്നുമാണ് വനിത കോടതിയില്‍ വിശദമാക്കുന്നത്.

ഒരു ലോട്ടറി എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ ശതകോടിയുടെ ലോട്ടറി അടിച്ച യുവതി സംശയത്തിലാണ് പണം വാങ്ങണോ വേണ്ടയോ എന്ന്. കോടതിയിലേക്കും എത്തിയിരിക്കുകയാണ് സംഭവം. 

അമേരിക്കയിലെ ന്യൂ ഹാംഷെയര്‍ എന്ന സ്ഥലത്താണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യൂ ഹാംഷെയറിലെ ലോട്ടറി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ലോട്ടറി അടിക്കുന്നവര്‍ തങ്ങളുടെ പേരും വിവരവും വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ 560 മില്യണ്‍ ഡോളറിന്റെ ലോട്ടറിയടിച്ച വനിത കോടതിയെ സമീപിച്ചിരിക്കുന്നത് തന്റെ പേരും വിവരവും വെളിപ്പെടുത്തരുതെന്ന ആവശ്യവുമായാണ്. പവ്വര്‍ബാള്‍ എന്ന ലോട്ടറിയാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ പേരു വിവരം വെളിപ്പെടുത്തുന്നത് ആളുകളുടെ ശ്രദ്ധ തന്നിലേയ്ക്ക് തിരിയുമെന്നും സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടാവുമെന്നുമാണ് വനിത കോടതിയില്‍ വിശദമാക്കുന്നത്. 

ബന്ധുക്കള്‍ മാത്രമല്ല ശത്രുക്കളും ഇതറിയുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് യുവതി പറയുന്നു. അതിനാല്‍ പേര് വിവരം വെളിപ്പെടുത്തി മാത്രമേ ലോട്ടറി തരാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ വേണ്ടാന്ന് വയ്ക്കാന്‍ തയ്യാറാണെന്നുമാണ് ഈ വനിത പറയുന്നത്. ലോട്ടറി അടിച്ച തുക കൈപ്പറ്റാന്‍ എത്തിയപ്പോഴാണ് പേര്, വിവരം വെളിപ്പെടുത്തണമെന്ന നിബന്ധന ഇവര്‍ മനസിലാക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ലോട്ടറിയടിക്കുന്നവരുടെ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കുന്നതാണ് ലോട്ടറിയുടെ വിശ്വാസ്യത സംബന്ധിച്ച കാര്യമാണ്. അതിനാല്‍ വിവരം വെളിപ്പെടുത്താതിരിക്കാന്‍ സാധിക്കില്ലെന്നാണ് ലോട്ടറി നടത്തിപ്പുകാരും പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.