2013 മാർച് 23 ശനിയാഴ്ച ഒശാനയോടു കൂടി ആരംഭിച്ച ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകൾ മറച്ചു 30 ശനിയാഴ്ചത്തോട് കൂടി പര്യവസാനിച്ചു .ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാ.പീറ്റർ കുര്യാക്കോസിന്റെ കാർമ്മികത്വത്തിൽ ആയിരുന്നു ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകൾ നടത്തപ്പെട്ടത് .
മറച്ചു 23 ശനിയാഴ്ച രാവിലെ 9 മുതൽ പ്രഭാത പ്രാർഥനയും തുടർന്ന് ഈശോയുടെ ശുശ്രൂഷകളും , വിശുദ്ധ കുർബ്ബാനയും , മാർച്ച് 28 വ്യാഴാഴ്ച രാവിലെ 9 മുതൽ വിശുദ്ധ കുമ്പസാരവും , പ്രഭാത പ്രാർഥനയും തുടർന്ന് പെസഹായുടെ ശുശ്രൂഷകളും ,വിശുദ്ധ കുർബ്ബാനയും. മാർച്ച് 29 വെള്ളിയാഴ്ച രാവിലെ 10 മുതൽ ദുഖ വെള്ളിയാഴ്ച ശുശ്രൂഷകളും . മാർച്ച് 30 ശനിയാഴ്ച രാവിലെ 9 മുതൽ ദുഖ ശനിയാഴ്ചയുടെ പ്രത്യേക പ്രാർഥനകളും വിശുദ്ധ കുർബ്ബാനയും, അന്നേ ദിവസം വൈകീട്ട് 9 മണി മുതൽ ഉയിർപ്പിന്റെ ശുശ്രൂഷകളും തുടർന്ന് ഈസ്റ്ററിന്റെ പ്രത്യേകമായ വിശുദ്ധ കുർബ്ബാനയും നടത്തപ്പെട്ടു .
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഇ ഇടവകയിൽ വിശുദ്ധ ആരാധന നടന്നു വരുന്നു . വിസ്വ്വസികൾ എല്ലാവരും അവധികൾ നേരത്തെ ക്രമീകരിച്ച് എല്ലാ ആരാധനയിലും പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്.
പള്ളിയുടെ അഡ്രസ്
പള്ളിയുടെ അഡ്രസ് : സെന്റ്. ഡേവിഡ് ചിൽഡ് വാൾ ചർച്ച് , റോക്കി ലയിൻ, ചിൽഡ് വാൾ , ലിവർപൂൾ
കൂടുതൽ വിവരങ്ങൾക്ക് : തൊമ്മച്ചൻ സ്കറിയ -07939089420 , രാജു പൗലോസ് - 07875665520