CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 48 Minutes 54 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ആധ്യാത്മിക വര്‍ഷാചരണം ഉത്ഘാടനം ചെയ്തു

ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വര്‍ഷമായ ആധ്യാത്മിക വര്‍ഷാചരണം  ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു , 2024  ഡിസംബര്‍ ഒന്നാം തീയതി മുതല്‍ 2025  നവമ്പര്‍ 29  വരെ ആചരിക്കുന്ന ആധ്യാത്മിക വര്‍ഷാചരണത്തില്‍ നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികളെക്കുറിച്ച് രൂപത അംഗങ്ങള്‍ക്കായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട് , പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മിക  സമ്പത്തിന്റെ അവകാശികള്‍ എന്ന നിലയില്‍ ദൈവത്തിന്  നന്ദി പറയുവാനും തനതായ ആധ്യാത്മിക പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ നിദാന്ത ജാഗ്രത പുലര്‍ത്തുവാനും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു . ഈ കാലയളവില്‍  2024  ഡിസംബര്‍ 18  മുതല്‍ 2025 നവമ്പര്‍ 29  വരെയുള്ള കാലയളവില്‍ അഖണ്ഡ ബൈബിള്‍ പാരായണം ,  എല്ലാ ദിവസവും രൂപത ഒന്നാകെ പങ്കു ചേരാവുന്ന തരത്തില്‍ സൂം പ്ലാറ്റഫോമില്‍ ക്രമീകരിച്ചിട്ടുള്ള യാമ പ്രാര്‍ഥനകളിലുള്ള പങ്കുചേര ല്‍ , കൂദാശകളിലൂടെയുള്ള കൃപാവരം സ്വീകരിക്കല്‍ , തപസ്സ് ചൈതന്യമുള്ള ആത്മീയ ജീവിതം ശീലിക്കുക , . പൗരസ്ത്യ ആധ്യാത്മികത പഠിക്കുവാനും അറിയുവാനും സഹായിക്കുവാന്‍ മുന്‍ വര്ഷങ്ങളിലേത് പോലെ തന്നെ ഉര്‍ഹ ഫാമിലി ക്വിസ് 2025 എന്നിങ്ങനെയുള്ള വിവിധ കര്‍മ്മ പദ്ധതികള്‍ ആണ് ആധ്യാത്മിക വര്‍ഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് . ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍  ഓഫ് പീസ് ദേവാലയത്തില്‍ നടന്ന ആധ്യാത്മിക വര്‍ഷത്തിന്റെ ഉത്ഘാടനത്തില്‍ രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റെവ ഡോ  ടോം ഓലിക്കരോട്ട് , വികാരി റെവ ഫാ ജെയിംസ് കോഴിമല എന്നിവര്‍ പ്രസംഗിച്ചു

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.