പരിശുദ്ധാത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന ദൈവവചന ശക്തിയാല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ശുശ്രൂഷകളിലൂടെ അനേക വിശ്വാസികള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ഏപ്രില്‍ 6,7 (ശനി, ഞായര്‍ ) തീയതികളില്‍ കാര്‍ഡിഫിലിലെ കോര്‍പ്പസ് ക്രിസ്റ്റി ഹൈസ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെയാണ് വചന പ്രഘോഷണം നടക്കുക. ഫാ. സേവ്യര്‍ ഖാനെ കൂടാതെ യുകെ സെഹിയോന്‍ മിനിസ്ട്രിയിലെ ഫാ. സോജി ഓലിക്കല്‍ , ഫാ. ജോമോന്‍ തൊമ്മന എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കുമ്പോള്‍ അഭിഷേകത്തിന്‍രെ അഗ്നി ജ്വാലകളാല്‍ പ്രശോഭിക്കും. കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ദിവ്യബലി , കുമ്പസാരം , സ്പിരിച്വല്‍ ഷെയറിങ്, ദിവ്യകാരുണ്യാരാധന, ദൈവാനുഭവ സാക്ഷ്യങ്ങള്‍ , ഗാന ശുശ്രൂഷ എന്നിവയും ധ്യാനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07981932366 എന്ന നനമ്പറില്‍ ബന്ധപ്പെടുക.
വിലാസം : Corpus Christi High School, TY Draw Road, Cardiff. CF 23 6XL.