സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളുടെ ഭാഗമായി മാര്‍ച്ച് 29 നു വെള്ളിയാഴ്ച രാവിലെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ വികാരി ഫാ. സിബി വാലയിലിന്റെ നേതൃത്വത്തില്‍ ദുഃഖ വെള്ളിയഴ്ച ശുശ്രൂഷകള്‍ നടത്തപ്പെട്ടു. ബെല്‍ഫാസ്റ്റ്, സെന്റ് ബ്രൈഡ് പാരിഷ്ഹാളില്‍ രാവിലെ പ്രഭാത നമസ്‌കാരത്തോടെ ആരംഭിച്ച ദുഃഖ വെള്ളിയഴ്ചയുടെ ശുശ്രൂഷകള്‍, തുടര്‍ന്നു മൂന്നാം മണി, ആറാം മണി, ഒന്‍പതാം മണിയുടെ നമസ്‌കാരവും ശേഷം സ്ലീബാരാധനയും, കബറടക്ക ശുഷ്രൂഷകളോടെ പര്യവസാനിച്ചു. ഈ വര്‍ഷത്തെ ആരാധനയില്‍ വിശ്വാസികള്‍ എല്ലാവരും പങ്കെടുത്തു.