CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 22 Seconds Ago
Breaking Now

പ്രവാസി കേരള കോണ്‍ഗ്രസ് (എം) യുവജന സദസ് സംഘടിപ്പിച്ചു

1978ല്‍ ആവിഷ്‌കരിച്ച കെ.എം മാണിസാറിന്റെ അധ്വാന വര്‍ഗ സിദ്ധാന്തം എന്നത് ഇന്ത്യയില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രത്യയശാസ്ത്രം ഉള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ്(എം) മാത്രമാണെന്നും ബ്രിട്ടീഷ് പാര്‍ലമെന്റ് കൗണ്‍സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇതിന് അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ . അധ്വാനവര്‍ഗ സിദ്ധാത്തിന്റെ പ്രചാരണത്തോടൊപ്പം കേരള യൂത്ത് ഫ്രണ്ട് (എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന യുവജന സദസ്സിന്റെ ഭാഗമായി പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജ്യണ്‍ സംഘടിപ്പിച്ച യുവജന സദസ് ടെലഫോണ്‍ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ട് ആ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരുകളുടെ തലയിലല്‍ കെട്ടിവയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യപരമല്ലാത്ത പരിഷ്‌കരാം വഴി നട്ടം തിരിയുന്ന കേരളത്തില്‍ കെ.എം. മാണി സാര്‍ കെ. എം മണിയായി പ്രവര്‍ത്തിച്ചുകൊംണ്ട് തന്റെ 11ാമത് ബഡ്ജറ്റിലൂട പാവങ്ങളുടെയും അധ്വാനവര്‍ഗ കര്‍ഷക വിഭാഗങ്ങളുടെയും തളര്‍ച്ച മാറ്റി ഉന്മഷം പകരുന്ന അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണെന്നും അഡ്വ. ജോബ് പറഞ്ഞു. റീജ്യണല്‍ പ്രസിഡന്റ് സോജി ടി. മാത്യു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജിജോ അരയത്ത് റീജ്യണല്‍ വൈസ് പ്രസിഡന്റ് തോമസ് വെട്ടിക്കാട്ട് , സിബി ജോസഫ്, ജനറല്‍ സെക്രട്ടറിജോര്‍ജ് ജോസഫ് മുഖ്യഉപദേഷ്ടാവ് പ്രൊഫ. ജോസ് എ കാട്ടടി, എബ്രഹാം കുതിരവട്ടം , ജോസ് ചെങ്ങളം, അനീഷ് മൂലയ്ക്കല്‍ ,പ്രതാപ് ജോസഫ്, മാത്യു കാവാലം , ജോര്‍ജുകുട്ടി ജോസഫ്, സ്റ്റബിന്‍ ബോബി ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചലച്ചിത്ര നടി സുകുമാരി, പ്രവാസി കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് റെജി പാറയ്ക്കന്റെ പിതാവ് പി. ജെ മാത്യു,എന്നിവരുടെ ദേഹ വിയോഗത്തില്‍ യോഗം അനുശോചിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.