ഓണ്‍ലൈന്‍ ലോകത്ത് 27കാരനായ യുവ ബിസിനസ്സുകാരന്റെ ജീവനെടുത്തത് ഒരു വ്യാജ ഓണ്‍ലൈന്‍ പ്രൊഫൈലാണ്. ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലാണ് കോടികള്‍ വരുമാനമുള്ള വ്യക്തിയെന്ന് സ്വയം വിശേഷിപ്പിച്ച് ദുഷ്യന്ത് ശര്‍മ്മ സ്ത്രീകളെ തേടിയത്. കുടുങ്ങിയതാകട്ടെ വേശ്യാവൃത്തി മുതല്‍ എടിഎം കവര്‍ച്ച വരെ നടത്തുന്ന യുവതിയുടെ വലയിലും. 27 വയസ്സുകാരിയായ പ്രിയ സെത്ത് ശര്‍മ്മയെ നേരില്‍ കാണാനായി ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.
പ്രിയയും, കാമുകനും, സുഹൃത്തുക്കളും ദുഷ്യന്ത് ശര്‍മ്മയെ കെട്ടിയിട്ട് ഇയാളുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പ്രൊഫൈലില്‍ മാത്രമാണ് ഇയാള്‍ കോടീശ്വരനെന്ന് സംഘം തിരിച്ചറിഞ്ഞു. പക്ഷെ ജീവനോടെ പുറത്തുപോയാല്‍ തങ്ങള്‍ അകത്താകുമെന്ന് ഭയന്ന് യുവതിയും സംഘവും ഇയാളെ കൊലപ്പെടുത്തി.
മൃതദേഹം ഒരു സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ചു. ഒരു സര്‍ക്കാര്‍ കോളേജ് ലെക്ചററുടെ മകളാണ് പ്രിയ. വേശ്യാവൃത്തിക്കായി എത്തുന്ന ഇടപാടുകാര്‍ക്കെതിരെ പീഡനക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും ഇവരുടെ പണിയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് പുരുഷന്‍മാര്‍ സംഭവം റിപ്പോര്‍ട്ടും ചെയ്യാറില്ല.