CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 32 Seconds Ago
Breaking Now

അധ്യാപകന്റെ നിരന്തരമായ പീഡനം; ഒഡീഷയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്.

ഒഡീഷയിലെ ബലാസോറില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജിന് മുന്നില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി തീ കൊളുത്തിയത്. അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു.

സംഭവത്തില്‍ ഒഡീഷ ഗവര്‍ണര്‍ ഹരി ബാബു കമ്പപതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കോളേജിനെതിരെ രൂക്ഷ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മകള്‍ പരാതി നല്‍കിയിട്ടും കോളേജ് പ്രിന്‍സിപ്പല്‍ നടപടിയെടുത്തില്ലെന്ന് പിതാവ് ആവര്‍ത്തിച്ചു. ആരോപണ വിധേയനായ പ്രൊഫസര്‍ക്കെതിരെ വേറെയും പരാതികള്‍ ലഭിച്ചിരുന്നു. കോളേജ് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് കാത്തിരിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചതെന്നും നടപടിയെടുത്തിരുന്നെങ്കില്‍ മകള്‍ക്ക് ഈ അപകടം സംഭവിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.