CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 59 Seconds Ago
Breaking Now

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ ആഹ്ലാദപ്രകടനം നടത്തി;നാല് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തെന്ന് ദൃക്‌സാക്ഷി

പ്രധാന ദൃക്സാക്ഷി എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന മൊഴിയുമായി ദൃക്സാക്ഷി. ആകാശത്തേക്ക് നാല് തവണ വെടി വെച്ചാണ് ആഹ്ലാദ പ്രകടനം നടത്തിയതെന്നാണ് മൊഴി. പ്രധാന ദൃക്സാക്ഷി എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍ പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നേതൃത്വത്തിലാണ് പ്രധാന ദൃക്സാക്ഷിയെ കണ്ടെത്തിയത്.

'പൗരന്മാരെ കൊലപ്പെടുത്തിയതിന് ശേഷം ബൈസാരണില്‍ നിന്ന് പോകുമ്പോള്‍ തോക്ക്ധാരികള്‍ അദ്ദേഹത്തെ തടഞ്ഞു. കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ വെറുതെ വിട്ടു. പിന്നാലെ അവര്‍ നാല് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചു', എന്നd ദൃക്സാക്ഷി പറഞ്ഞതായാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് നിന്ന് നാല് വെടിയുണ്ടകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പര്‍വൈസ്, ബാഷിര്‍ എന്നിവര്‍ ബൈസരണില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ഭീകരരുടെ സാധനങ്ങള്‍ സൂക്ഷിച്ചു എന്നും ദൃക്സാക്ഷിയുടെ മൊഴിയിലുണ്ട്.

'സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് മൂന്ന് ഭീകരവാദികള്‍ തന്റെ വീട്ടില്‍ വന്നെന്നും ഭക്ഷണത്തിന് വേണ്ടി ആവശ്യപ്പെട്ടുവെന്നും പര്‍വൈസ് വാദിക്കുന്നുണ്ട്. അവര്‍ ആയുധധാരികളായിരുന്നു. പര്‍വൈസിന്റെ പങ്കാളി അവര്‍ക്ക് ഭക്ഷണം നല്‍കി. നാല് മണിക്കൂറോളം അവര്‍ അവിടെ ഇരിക്കുകയും ബൈസാരണിലെ സുരക്ഷാ സംവിധാനങ്ങളെയും വിനോദസഞ്ചാരികള്‍ ഒത്തുച്ചേരുന്ന സ്ഥലങ്ങളെക്കുറിച്ചും സമയത്തെക്കുറിച്ചും അന്വേഷിച്ചു',റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.