പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയ്ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി. അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പു പറയാത്തപക്ഷം 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു.
കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ 'സിദ്ധ റുപ്പയ' സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ബന്ധങ്ങളെക്കാള്‍ വിലപ്പെട്ടത് പണമാണെന്നും മോദി ആരോപണം ഉന്നയിച്ചിരുന്നു.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സമാനമായ ആരോപണമാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഉന്നയിച്ചത്.