അതിശയന്‍ എന്ന ചിത്രം കുട്ടികള്‍ക്കൊക്കെ ഏറെ പ്രിയപ്പെട്ടതായിരുന്നു. പിന്നീട് ആനന്ദ ഭൈരവിയിലൂടെ മനസില്‍ ഒരു വേദന സമ്മാനിക്കുന്ന ബാല ചിത്രം കൂടി ചെയ്ത് തിളങ്ങിയ താരമാണ് ദേവദാസ്. ആ ബാലതാരം ഇപ്പോള്‍ യുവാവായി. ദേവദാസ് മലയാള സിനിമയില്‍ നായകനാകാനൊരുങ്ങുകയാണ്.ഏതായാലും അതിശയിക്കും ഈ കുഞ്ഞു മുഖത്തില്‍ നിന്നുള്ള ദേവദാസിന്റെ മാറ്റം...
പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന കളിക്കൂട്ടുകാരന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഈ ചിത്രത്തിലേക്കായി അണിയറ പ്രവര്‍ത്തകര്‍ നായികയ്ക്കായുള്ള അന്വേഷണത്തിലാണ്. 18 നും 21 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെയാണ് തേടുന്നത് .