പ്രളയക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങുമായി നടന്‍ കുനാല്‍ കപൂറിന്റെ സംഘടനയും. കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കുനാല്‍ കപൂറിന്റെ ക്രൊഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കേട്ടോ (Ketto) 1.2 കോടി രൂപയാണ് സമാഹരിച്ചത്.
ആര്‍മിയുടെ അവശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിരവധി സംഘടനകളും എന്‍ജിഒകളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ആ സംഘടനകള്‍ക്കും നല്‍കണം. ഇതിനായി ധാരാളം ജനങ്ങള്‍ മുന്നോട്ടുവരുന്നത് വലിയ കാര്യമാണ്. നമുക്ക് 1.2 കോടി രൂപ സമാഹരിക്കാനായി. നമ്മുടെ ജോലി തുടങ്ങിയതേ ഉള്ളൂ. ഭക്ഷണം, മെഡിക്കല്‍, മറ്റ് ആവശ്യ സാധനങ്ങള്‍ അങ്ങനെ പല കാര്യങ്ങളും അത്യാവശ്യമാണ്. എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നത് ചെയ്യണം കുനാല്‍ കപൂര്‍ പറഞ്ഞു. ജയരാജ് സംവിധാനം ചെയ്!ത വീരം എന്ന സിനിമയിലെ നായകനാണ് കുനാല്‍ കപൂര്‍. ഗോള്‍ഡ് എന്ന ചിത്രത്തിലാണ് കുനാല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.