നടിയും മകളുമായ വനിതയ്‌ക്കെതിരെ അച്ഛനും തമിഴ് താരവുമായ വിജയകുമാര്‍ നടപടിയെടുത്തത് വിവാദമായി . മകള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും സമയ പരിധി കഴിഞ്ഞിട്ടും ഇറങ്ങിപ്പോകാത്തതിനെ തുടര്‍ന്നാണ് വിജയ്കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. വനിതയ്ക്കും സുഹൃത്തുക്കള്‍ക്കും ഷൂട്ടിങ്ങിനായി ഒരാഴ്ചത്തേക്ക് താമസിക്കാന്‍ വീടു നല്‍കിയ വിജയ കുമാര്‍ ഒടുവില്‍ ഇറക്കി വിടുകയായിരുന്നു. ചെന്നൈയിലെ മധുരവോയല്‍ പോലീസിലാണ് നടന്‍ പരാതി കൊടുത്തത്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടിയെ ഒഴിപ്പിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ തന്നെയും സുഹൃത്തുക്കളേയും പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് അച്ഛന്‍ തല്ലിയിറക്കുകയായിരുന്നുവെന്ന് നടി ആരോപിച്ചു.
അച്ഛന്‍ ഭയങ്കര ദ്രോഹമാണ് എന്നോട് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളേയും അടിച്ചൊതുക്കുകയായിരുന്നു. സിനിമയില്‍ പോലുമിങ്ങനെയുണ്ടാകില്ല. നടിയായത് കൊണ്ട് ഒരു വാഹനം പോലും കിട്ടില്ല. സ്വത്തോ പണമോ അല്ല കിടക്കാന്‍ ഒരു വീടാണ് ചോദിച്ചത്. പോലീസ് തന്നെ എനിയ്ക്ക് എതിരെയാണെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകുമാറിന്റെ കുടുംബവുമായി അത്ര രസത്തിലല്ല വനിത. നടന്‍ അരുണ്‍ വിജയ്, വനിതയുടെ സഹോദരനാണ്.