CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 29 Seconds Ago
Breaking Now

പല പ്രമുഖ ബോളിവുഡ് നടിമാര്‍ക്കും വോട്ടില്ല

തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ് അടക്കം നിരവധി താരങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പോളിംഗ് നടക്കുമ്പോള്‍ പല പ്രമുഖ ബോളിവുഡ് നടിമാര്‍ക്കും വോട്ട് ചെയ്യാനാവില്ല. മെയ് 20ന് ആണ് മുംബൈയില്‍ പോളിംഗ് ആരംഭിക്കുക.

എന്നാല്‍ ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ അടങ്ങുന്ന താരസുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശമില്ല. ആലിയ ഇന്ത്യന്‍ വംശജയാണെങ്കിലും നടിക്ക് ഇന്ത്യന്‍ പൗരത്വമില്ല. ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാന്‍ ഇഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ്. അതിനാല്‍ ആലിയക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്.

നടി കത്രീന കൈഫിനും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. ഹോങ്‌കോങ്ങിലാണ് കത്രീന ജനിച്ചത്. കശ്മീരി വംശജനായ ബ്രിട്ടീഷ് ബിസിനസ് മാന്‍ ആണ് കത്രീനയുടെ പിതാവ് മുഹമ്മദ് കൈഫ്. അമ്മ സൂസന്ന ഇംഗ്ലീഷ് അഭിഭാഷകയും ചാരിറ്റി പ്രവര്‍ത്തകയുമാണ്.

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ശ്രീലങ്കന്‍ പൗരത്വമാണുള്ളത്. അച്ഛന്‍ എല്‍റോയ് ഫെര്‍ണാണ്ടസ് ശ്രീലങ്കക്കാരനും അമ്മ കിം മലേഷ്യക്കാരിയുമാണ്. ബെഹ്‌റൈനിലാണ് ജാക്വിലിന്‍ ജനിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ളതിനാല്‍ ജാക്വിലിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.