CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 57 Seconds Ago
Breaking Now

മമ്മുട്ടിയുടെ കര്‍ണ്ണന് എന്തു സംഭവിക്കുന്നു ?

മോഹന്‍ലാല്‍ നായകനാകുന്ന കര്‍ണ്ണനെ കുറിച്ച് വാര്‍ത്തകള്‍ നിരവധിയാണ്. ഒപ്പം വിക്രമിനെ നായകനാക്കി ആര്‍ എസ് വിമലും കര്‍ണ്ണന്‍ ഒരുക്കുന്നുണ്ട്. ഒപ്പം കേട്ട വാര്‍ത്തയായിരുന്നു മമ്മൂട്ടി നായകനാകുന്ന കര്‍ണ്ണന്‍. മമ്മൂട്ടിയുടെ കര്‍ണ്ണന്‍ എവിടെ എന്ന ചോദ്യം ഉയരുകയാണ്. ഇതിനു മറുപടി തിരക്കഥാകൃത്തും നടനുമായ പി ശ്രീകുമാര്‍ പറയുന്നു 

'തിലകന്‍ വഴിയാണ് കര്‍ണനെ കുറിച്ച് മമ്മൂട്ടി അറിയുന്നത്. മമ്മൂട്ടിക്ക് മുന്‍പേ ആ തിരക്കഥ കേട്ടതും അഭിനയിക്കാമെന്ന് പറഞ്ഞതും മോഹന്‍ലാല്‍ ആയിരുന്നു. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തിലകന്‍ വഴിയാണ് മമ്മൂട്ടി ക!ര്‍ണ്ണനെക്കുറിച്ച് അറിയുന്നത്. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ചുനോക്കാനാണ് തിലകന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ വിളിയെത്തിയതിനെത്തുട!ര്‍ന്ന് പൊള്ളാച്ചിയിലെത്തി കഥ പറഞ്ഞു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് തിരക്കഥ പറഞ്ഞു . ഒരു പ്രൊഡ്യൂസറെ കിട്ടാന്‍ മമ്മൂട്ടി പല വഴി ശ്രമിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അതും നടന്നില്ല. ഒരു നിര്‍മാതാവ് ഏറ്റെടുക്കാന്‍ തയ്യാറായി വന്നാല്‍ പടം ചെയ്യാമെന്ന് മമ്മൂട്ടി വാക്കു നല്‍കി'. പതിനെട്ട് വ!ര്‍ഷത്തെ പരിശ്രമം സിനിമയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ തിരക്കഥ പുസ്തകമായി ഇറക്കുമെന്നും പി ശ്രീ കുമാ!ര്‍ പറയുന്നു 

 




കൂടുതല്‍വാര്‍ത്തകള്‍.