CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 50 Seconds Ago
Breaking Now

മുന്നോക്ക സംവരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി

സംവരണ വിഭാഗത്തെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല. ഒരു വിധത്തിലും അതിനെ അംഗീകരിക്കാന്‍ കഴിയില്ല.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക സംവരണ ബില്ലിനെ എതിര്‍ക്കാന്‍ മുസ്ലീം ലീഗ് അല്ലാതെ വേറൊരു പാര്‍ട്ടിക്കും നാവ് പൊങ്ങിയില്ലെന്നും ബില്ലിനെ സ്വാഗതം ചെയ്ത എന്‍ എസ് എസ് ബിജെപിക്കൊപ്പമായിക്കഴിഞ്ഞെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുന്നോക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള തന്ത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംവരണ വിഭാഗത്തെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല. ഒരു വിധത്തിലും അതിനെ അംഗീകരിക്കാന്‍ കഴിയില്ല. സാമ്പത്തിക സംവരണത്തിനെതിരെ നിയമപോരാട്ടത്തിന് എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കുമെന്ന് വെളളാപ്പളളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമനസ്‌കരായ സംഘടനകളുമായി ആശയവിനിമയം നടത്തുമെന്നും സാമ്പത്തിക സംവരണ വാദത്തിനെതിരെ ആശയപ്രചാരണങ്ങളും ശക്തമാക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളി വ്യക്തമാക്കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.