CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 50 Seconds Ago
Breaking Now

പ്രേം നസീറിനെ രാഷ്ട്രീയത്തിലിറക്കിയത് ഇന്‍കം ടാക്‌സ് റെയ്ഡിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിട്ട് ; മകന്‍ ഷാനവാസ്

ഇന്ദിരാഗാന്ധി തന്നെ നേരിട്ട് വിളിച്ച് കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണമെന്ന് പറയുകയായിരുന്നു.

മരിച്ചുപോയ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെ വെളിപ്പെടുത്തലുമായി പ്രേം നസീറിന്റെ മകന്‍ ഷാനവാസ്. താല്‍പര്യമില്ലാതിരുന്നിട്ടും കോണ്‍ഗ്രസിന് വേണ്ടി നസീര്‍ പ്രചരണത്തിന് ഇറങ്ങിയത് ഭീഷണിയുടെ ഫലമായിട്ടെന്ന് ഷാനവാസ് പറഞ്ഞു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ താല്‍പര്യപ്രകാരം കരുണാകരനാണ് നീക്കങ്ങള്‍ നടത്തിയതെന്നും ഷാനവാസ് പറഞ്ഞു.

ഇന്ദിരാഗാന്ധി തന്നെ നേരിട്ട് വിളിച്ച് കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണമെന്ന് പറയുകയായിരുന്നു. നിര്‍ബന്ധമായുമെന്നാണ് പറഞ്ഞത്. നിന്നു തന്നാല്‍ മതിയെന്നും ഫിനാന്‍സ് ഒക്കെ പാര്‍ട്ടി നോക്കിക്കോളാമെന്നും പറഞ്ഞു. എന്നാല്‍ നസീറിന് താല്‍പര്യമില്ലായിരുന്നു. പിന്നാലെ ഇന്‍കം ടാക്‌സ് റെയ്ഡ് വന്നു. റെയ്ഡിന് ശേഷവും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മത്സരിക്കില്ലെങ്കിലും വേണമെങ്കില്‍ പ്രവര്‍ത്തിക്കാമെന്ന നിലപാടിലായിരുന്നു പ്രേം നസീറെന്നും ഷാനവാസ് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.