CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 37 Seconds Ago
Breaking Now

എൻമയുടെ ഈസ്റ്റർ വിഷു ആഘോഷം വർണാഭമായി

എൻഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 13 നു വർണാഭമായി നടന്നു.

എൻഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷം വർണാഭമായി നടന്നു. ഏപ്രിൽ 13 നു പോട്ടെഴ്സ് ബാറിലുള്ള സെന്റ്‌ ജോണ്‍ മെത്തേഡിസ്റ്റ് ചർച്ച് ഹാളിൽ വൈകുന്നേരം അഞ്ചിന്  നടന്ന ആഘോഷങ്ങൾക്ക് എൻമ പ്രസിഡന്റ്‌ ആൻസി ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തോടെ തുടക്കമായി. റോസമ്മ അലക്സ് അതിഥികളെ സ്വാഗതം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ പ്രസിദ്ധ കലാകാരനായ മനോജ്‌ ശിവ യേശു ക്രിസ്തുവിന്റെ ഉയിർപ്പിനെ സൂചിപ്പിച്ചു കൊണ്ട് സംസാരിച്ചു. റെജി നന്തിക്കാട്ട് ആശംസ പ്രസംഗം നടത്തി.ജിഷ അലക്സാണ്ടറും മൊബീനും അവതാരകരായി തിളങ്ങി. എൻമയുടെ മുതിർന്ന അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ തരം നൃത്തങ്ങൾ, സ്കിറ്റുകൾ, സംഗീത ശിൽപം തുടങ്ങിയവ ഉന്നത നിലവാരം പുലർത്തി. എൻമയുടെ സംഗീത വിഭാഗം ജോസിന്റെയും റെനിയുടെയും രാജേഷിന്റെയും നേത്രത്വത്തിൽ ഗാനങ്ങൾ ആലപിച്ചു ആഘോഷത്തെ സംഗീത സാന്ദ്രമാക്കി. ബിജു തോമസ്‌ പെട്ടിത്തിട്ട ശബ്ദ നിയന്ത്രണം നിർവഹിച്ചു. സ്വപ്ന ബോബിയുടെ കൃതഞ്ജതയ്ക്ക് ശേഷം നടന്ന വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആഘോഷം സമാപിച്ചു. ആഘോഷത്തിന് അമ്മിണിക്കുട്ടി ബാബു, സോഫിയ റോയിസ്, സ്വപ്ന ബോബി, ജോബി മാത്യു, ജിജോ ജോസഫ്, സെബാസ്റ്റ്യൻ, ഷെറിൻ ജോസഫ് തുടങ്ങിയവർ നേത്രത്വം നൽകി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.