CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 7 Seconds Ago
Breaking Now

ചരിത്രമാകാൻ ഓക്‌സ്‌ഫോര്‍ഡില്‍ യാക്കോബായ കുടുംബ സംഗമം: അടിസ്ഥാനരഹിത വാർത്തകളെ ബഹിഷ്കരിക്കുക

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു കെ മേഖലയുടെ അഞ്ചാമത് കുടുംബസംഗമം സെപ്റ്റംബര്‍ 14, 15 തീയതികളില്‍ ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ & സെന്റ് പോള്‍സ് ഇടവക ആതിഥേയത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ വച്ചു നടത്തപ്പെടുന്നു. യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭി. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ യുടെ യു കെ റീജിയണല്‍ കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കുകയും, അഭി. തിരുമനസ് അധ്യക്ഷനായി വിവിധ കമ്മറ്റികള്‍ക്കു രൂപംനല്‍കുകയും ചെയ്തു. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടേതാണെന്ന പേരില്‍ കുടുംബ സംഗമം നടക്കുന്നതായി സഭയുടെ ഭാഗമല്ലാത്ത ആളുകള്‍ വാര്‍ത്ത പ്രചരിപ്പിച്ചതായി അംഗങ്ങള്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തി. ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായി യുകെയില്‍ പരിശുദ്ധ സഭ ഒന്നു മാത്രമേയുളുവെന്നും മാദ്ധ്യമങ്ങള്‍ തെറ്റായി പരി. സഭയുടെ പേരില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമ മേലദ്ധ്യഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവായുടെ കല്‍പ്പന പ്രകാരം പൗരോഹിത്യത്തില്‍ നിന്നും, സഭയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മുടക്കിയിട്ടുള്ള ഒരു മുന്‍ വൈദികന്റെ നേതൃത്വത്തില്‍ പരി. സഭയില്‍ നിന്നും മുടക്കപ്പെട്ട ഏതാനും ചില വ്യക്തികള്‍ മാത്രമാണീ വാര്‍ത്തയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ മുടക്കപ്പെട്ട ഒരു കൂട്ടരുമായി ഭാഗമായി പ്രവര്‍ത്തിക്കുകയുമാണ് അദ്ദേഹത്തെ പരി. പാത്രയര്‍ക്കിസ് ബാവ പുറത്താക്കിയതായി പുറപ്പെടുവിച്ച കല്‍പ്പനയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


പുതുതായി യുകെയില്‍ വന്നിട്ടുള്ള സഭാ വിശ്വാസികളെ തെറ്റിധരിപ്പിക്കുവാനായി ഇക്കൂട്ടര്‍ പരി. പാത്രയര്‍ക്കീസ് ബാവായുടെയും സഭയിലെ അഭി.. പിതാക്കന്മാരുടെയും ചിത്രങ്ങളും പേരുകളും പ്രചാരണത്തന്റെ ഭാഗമായി ഉപയോഗിക്കുന്നു. ഈ വക കുല്‍സിത പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും വന്‍ചിതരാകാതെ സഭാ വിശ്വാസികള്‍ കരുതരുള്ളവരാകണമെന്നു മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ റീജിയണല്‍ കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിക്കുന്നു.

.




കൂടുതല്‍വാര്‍ത്തകള്‍.