CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 20 Minutes 35 Seconds Ago
Breaking Now

ടെക് ലോകത്തെ വിസ്മയിപ്പിച്ച് സാംസംഗ് ഫോള്‍ഡ് അവതരിപ്പിച്ചു; ഫോണുമാണ്, ടാബും

ഒരേ സമയം മൂന്ന് ആപ്ലിക്കേഷനുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാം

ലോകത്തെ വിസ്മയിപ്പിച്ച ആ വാര്‍ത്ത ഒടുവില്‍ സത്യമായി. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ഡിസൈനിന്റെ പരിപൂര്‍ണ്ണ പതിപ്പുമായി സാംസംഗ് ഗ്യാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടന്ന ചടങ്ങിലാണ് മടക്കി ഉപയോഗിക്കാവുന്ന ഫോണ്‍ സാംസംഗ് പുറത്തുവിട്ടത്. 

സ്മാര്‍ട്ട്‌ഫോണായും, ടാബ്‌ലെറ്റ് രൂപത്തിലും സാംസംഗ് ഫോള്‍ഡ് പ്രവര്‍ത്തിക്കും. 7.3 ഇഞ്ച് വലുപ്പത്തില്‍ ടാബായി ഉപയോഗിക്കുമ്പോള്‍ ഒരേ സമയം മൂന്ന് ആപ്ലിക്കേഷനുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാം. ഇനി ഒരു സാധാരണ ഫോണായി ഉപയോഗിക്കാനാണ് ഉദ്ദേശമെങ്കില്‍ മടക്കിയാല്‍ 4.6 ഇഞ്ച് വലുപ്പത്തിലേക്ക് ചുരുങ്ങും. ഇതിലെ സെക്കന്‍ഡറി ഡിസ്‌പ്ലേയില്‍ ഉപയോഗം അനായാസം. 

സാംസംഗിന്റെ സ്വന്തം കര്‍വ്ഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് മടങ്ങുമ്പോഴും നിവര്‍ത്തുമ്പോഴും തടസ്സങ്ങളില്ലാത്ത അനുഭവം സമ്മാനിക്കുന്നത്. 1500 പൗണ്ടാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏതാനും വിപണികളില്‍ ഏപ്രില്‍ 26ന് സാംസംഗ് ഫോള്‍ഡ് ലഭ്യമാക്കും. 

- 7എന്‍എം അടിസ്ഥാനമാക്കിയുള്ള പ്രൊസസര്‍

- 12ജിബി റാം, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ്

- ആറ് ക്യാമറകള്‍- പിന്നില്‍ മൂന്ന് ക്യാമറകള്‍ 12എംപി, 16എംപി, 12 എംപി 

- ഫ്രണ്ട് ക്യാമറകള്‍- 10 എംപി, 8 എംപി സെന്‍സര്‍ ക്യാമറകള്‍

- കവര്‍ ക്യാമറ- 10 മെഗാ പിക്‌സല്‍

- 4380എംഎഎച്ച് ബാറ്ററി




കൂടുതല്‍വാര്‍ത്തകള്‍.