CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 9 Seconds Ago
Breaking Now

ആ ചിത്രത്തിന് ആടുതോമ എന്നു പേരിടാന്‍ നിര്‍ബന്ധിച്ചു ; ഞാന്‍ സമ്മതിച്ചില്ലെന്ന് സംവിധായകന്‍ ഭദ്രന്‍

സ്ഫടികം എന്ന ചിത്രത്തിന് ആടുതോമ എന്ന് പേരുമാറ്റണമെന്ന് നിര്‍മ്മാതാവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടെന്നും താനതിന് തയ്യാറായില്ലെന്നും സ്ഫടികം എന്ന പേരിന് സിനിമയുമായി അടുത്ത സാമ്യം ഉണ്ടെന്നും സംവിധായകന്‍ ഭദ്രന്‍ പറയുന്നു.

'ഒരു പിതാവ് തന്റെ മകനെ എങ്ങനെ വളര്‍ത്തിയെടുക്കണമെന്നാണ് സ്ഫടികത്തില്‍ പറയുന്നത്. അതുകൊണ്ടാണ് ആ ചിത്രത്തിന്റെ പര്യവസാനം ഒരു റൗഡിയുടെ മനംമാറ്റമായി മാറാതിരുന്നത്. ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു അത്. സാധാരണ സിനിമകളില്‍ എല്ലാം റൗഡിയാണ് മനംമാറുന്നത്, അത് പള്ളിലച്ചന്‍ മനംമാറ്റും, കാമുകി മനംമാറ്റും. അല്ലേല്‍ സാഹചര്യവും സന്ദര്‍ഭങ്ങളും മനംമാറ്റും. എന്നാല്‍ ഇതില്‍ അങ്ങനെയല്ല. ഒരു അപ്പന്‍ തന്നെ തിരിച്ചറിയുകയാണ് താന്‍ തന്നെ തന്റെ മകനെ തുലച്ചല്ലോ എന്ന്. അതുകൊണ്ടാണ് അപ്പന്റെ കാഴ്ചപ്പാടില്‍ ആ സിനിമയ്ക്ക് സ്ഫടികം എന്ന് പേരിട്ടത്.

എന്നാല്‍ ആ പേര് മാറ്റുന്നതിനായി ചിത്രത്തിന്റെ നിര്‍മ്മാതാവ് മോഹന്‍ സാര്‍ ആവുന്നത് പോലെ പറഞ്ഞു. അതിന്റെ പേര് മാറ്റി ആടുതോമ എന്നിടാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ ഞാന്‍ പറഞ്ഞു ആടുതോമ എന്ന് പേരിട്ടാല്‍ അത് തന്റെ മരണത്തിന് തുല്യമാണ്. ഇത് ആടുതോമ അല്ല. ആടുതോമ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവത്തിന്റെ ആത്മപരിശോധനയാണ് സിനിമയുടെ കഥ. അതുകൊണ്ടല്ലേ ഇതിന് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് പറയുന്നത്'. ഭദ്രന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.