CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 42 Minutes 18 Seconds Ago
Breaking Now

മദ്യലഹരിയില്‍ നടുറോഡില്‍ തല്ല് ; ആലപ്പുഴയില്‍ നടന്‍ അറസ്റ്റിലായി

നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ നടന്റെ സംഘട്ടനം. മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്എല്‍പുരത്ത് വച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കൈയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടാണ് വഴക്ക്. നടനും സുഹൃത്തിനുമെതിരെ കേസെടുത്തു.

രാത്രി ഏഴരയോടെയാണ് സംഭവം. നടന്‍ സുധീറും രണ്ട് സുഹൃത്തുക്കളും എസ്എല്‍ പുരത്തെ ബാറിന് സമീപം ദേശീയ പാതയ്ക്ക് അരികില്‍ ആഡംബര കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നുപോകുകയായിരുന്ന അനൂപിന്റെ ദേഹത്ത് മുട്ടി. ഇത് ചോദ്യം ചെയ്തപ്പോള്‍ സിനിമാ സ്‌റ്റൈലില്‍ സുധീര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വാക്കേറ്റത്തിനിടെ ഹരീഷിനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയതതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടനേയും സുഹൃത്തുക്കളേയും പോലീസിന് കൈമാറിയെങ്കിലും വേഗത്തില്‍ വിട്ടയച്ചതായി പരാതിയുയര്‍ന്നു. പിന്നീട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതോടെ നടനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.