CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 23 Seconds Ago
Breaking Now

ക്രാന്തിക്ക് ഡബ്ലിന്‍ സൗത്ത് മേഖലയില്‍ ഒരു യൂണിറ്റ് കൂടി

അയര്‍ലണ്ടിലെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിലെ  പ്രമുഖ പുരോഗമന സംഘടനയായ ക്രാന്തിക്ക് തലസ്ഥാന നഗരിയില്‍ ഒരു യൂണിറ്റ് കൂടി രൂപീകരിക്കപ്പെട്ടു. ന്യൂ ബ്രിഡ്ജ്, താല, ലൂക്കന്‍, ഡബ്ലിന്‍ സൗത്ത് നഗര മേഖല എന്നീ പ്രദേശങ്ങളെ അംഗങ്ങളെ ഉള്‍പ്പെടുത്തി ആണ് ഡബ്ലിന്‍ സൗത്ത് യൂണിറ്റ് രൂപീകരിച്ചത്. ക്രാന്തിയുടെ നാളിതുവരെയുള്ള മികച്ച പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജമാണ് അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കിയത്. പ്രവാസി ഇന്ത്യക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഡബ്ലിന് സൗത്ത്.  

ഏപ്രില്‍ പന്ത്രണ്ടു വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് ശ്രീ ബിജു ജോര്‍ജിന്റെ വസതിയില്‍  ചേര്‍ന്ന യൂണിറ്റ് രൂപീകരണ സമ്മേളനം ശ്രീ. ഷിജിമോന്‍ കച്ചേരിയിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ക്രാന്തിയുടെ ദേശീയ ജോയിന്റ് സെക്രെട്ടറി ശ്രീ. ജീവന്‍ വര്‍ഗീസ് സംഘടനയുടെ രാഷ്ട്രീയത്തെക്കുറിച്ചും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അയര്‍ലണ്ടിലെയും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ്, പുരോഗമന രാഷ്ട്രീയ  മുന്നേറ്റങ്ങളെ ശക്തമായി പിന്തുണക്കുകയും തൊഴിലാളികളുടെ അവകാശസമരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ക്രാന്തിയുടെ പ്രധാന ലക്ഷ്യമാണ് എന്ന് ശ്രീ ജീവന്‍ വര്‍ഗീസ് പ്രസ്താവിച്ചു. അതിനു ശേഷം ക്രാന്തി സെന്‍ട്രല്‍ കമ്മറ്റിയുടെ ട്രെഷറര്‍ ആയ ശ്രീ. അജയ് സി ഷാജി, സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ മനോജ് മാന്നാത്തു, വര്‍ഗീസ് ജോയ് എന്നിവര്‍ സമ്മേളനത്തിനു അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി അംഗം ശ്രീ ജോണ്‍ ചാക്കോ സമ്മേളത്തില്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് വന്ന അംഗങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു.

പിന്നീട് ഡബ്ലിന് സൗത്ത് യൂണിറ്റിന് വേണ്ടി പതിനൊന്നംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കമ്മറ്റിയുടെ സെക്രട്ടറി ആയി ശ്രീ ബിനു വര്‍ഗീസിനെയും ജോയിന്റ് സെക്രട്ടറി ആയി ശ്രീമതി പ്രിയ വിജയ്  മോഹനനെയും ട്രെഷറര്‍ ആയി ശ്രീ ശ്രീ. ഷിജിമോന്‍ കച്ചേരിയിലിനെയും സമ്മേളനം തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി ശ്രീ ബിനു വര്‍ഗീസിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.