CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 27 Seconds Ago
Breaking Now

പാടാം നമുക്ക് പാടാം വയലാറിന്റെ അനശ്വര ഗാനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ ഒപ്പം അദ്ദേഹത്തിന്റെ മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയോടൊപ്പം ഒരു സായാഹ്നം പങ്കിടാം

മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ യുടെ ആഭിമുഖ്യത്തില്‍ ഈ മാസം ഏപ്രില്‍ 28 ഞായറാഴ്ച്ച വൈകീട്ട് 4  മണി മുതല്‍ മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായാ വയലാര്‍  എന്ന പേരില്‍ അറിയപ്പെടുന്ന മലയാള കവിതയിലെ രാജഹംസമായിരുന്ന വയലാര്‍ രാമവര്‍മ്മയെ അനുസ്മരിക്കുന്നു... 

സര്‍ഗ്ഗ സംഗീതവും, രാവണപുത്രിയും, അശ്വമേധവും, മനോഹരങ്ങളായ അനേകം സിനിമാ ഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച പ്രിയപ്പെട്ട കവിയെപ്പറ്റി അദ്ദേഹത്തിന്റെ മകനും, കവിയും, സിനിമാ ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ സംസാരിക്കുന്നു. 

മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത അനേകം ഗാനങ്ങള്‍ സമ്മാനിച്ച കവികളായ  ഈ പിതാവിനേയും  പുത്രനേയും ആദരിക്കുന്ന ചടങ്ങുകള്‍ക്ക്  വേദിയൊരുക്കുന്നത് 'കട്ടന്‍ കാപ്പിയും 

കവിതയും കൂട്ടായ്മ'യാണ്  .അസുലഭമായ ഈ സാഹിത്യ വിരുന്നില്‍ പങ്കെടുക്കുക. 

അന്നത്തെ സായാഹ്നത്തില്‍ വയലാര്‍ കവിതകള്‍ക്കൊപ്പം  അദ്ദേഹത്തിന്റെ നാടക  സിനിമാ ഗാനങ്ങളും  ആലപിക്കാന്‍ ഏവര്‍ക്കും അവസരമുണ്ടായിരിക്കും. 

താല്പര്യമുള്ളവര്‍ ബന്ധപ്പെടുക ....

മുരളി  07930 134340, പ്രിയന്‍  078 1205 9822, pen@coffeeandpotery.orgലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള 'കേരള ഹൌസി'ല്‍ വെച്ചാണ് ഈ പരിപാടി അരങ്ങേറുന്നത് .

ഞായറാഴ്ചയായതിനാല്‍ വേദിയുടെ സമീപ റോഡുകളിലെല്ലാം സൗജന്യമായി കാറുകള്‍  പാര്‍ക്ക് ചെയ്യാവുന്നതാണ് ...

ഏവര്‍ക്കും സ്വാഗതം ...

 




കൂടുതല്‍വാര്‍ത്തകള്‍.