CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Minutes 9 Seconds Ago
Breaking Now

ഭൗമ നിരീക്ഷണത്തിനുള്ള ഉപഗ്രഹം റിസാറ്റ് 2 ബി ഭ്രമണ പഥത്തില്‍

ഏത് കാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന റിസാറ്റ് 2 ബി ഉപഗ്രഹം പുതിയ സാങ്കേതിക വിദ്യകള്‍കൂടി ഉപയോഗപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ഭൗമ നിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് ഉപഗ്രഹമായ റിസാറ്റ് 2 ബി ഉപഗ്രഹം ഭ്രമണ പഥത്തിലെത്തി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് പുലര്‍ച്ചെ 5.27നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി 46 റോക്കറ്റാണ് ഉപഗ്രഹത്തെ 55 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിച്ചത്. പിഎസ്എല്‍വിയുടെ 48ാമത്തെ ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടറുകള്‍ ഉപയോഗിക്കാതെയുള്ള പിഎസ്എല്‍വിയുടെ 14ാം ദൗത്യമെന്ന സവിശേഷത കൂടി ഇതിനുണ്ട്.

ഏത് കാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന റിസാറ്റ് 2 ബി ഉപഗ്രഹം പുതിയ സാങ്കേതിക വിദ്യകള്‍കൂടി ഉപയോഗപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ പുതിയ ദൗത്യത്തിലൂടെ രാജ്യാതിര്‍ത്തിയും നിരീക്ഷിക്കാനാകും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും സഹായിക്കും. 615 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 2009 ഏപ്രില്‍ 20 നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.