CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 3 Seconds Ago
Breaking Now

കമ്മിഷന്റെ വിശ്വാസ്യത നഷ്ടമായി ; ആവശ്യം തള്ളിയതിന് പിന്നാലെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

പ്രതിപക്ഷ ആവശ്യം തള്ളിയത് ഏക കണ്ഠ തീരുമാനമാണോ എന്ന് വ്യക്തമല്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായെന്ന് കോണ്‍ഗ്രസ്. കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണേണ്ടതായിരുന്നു. പ്രതിപക്ഷ ആവശ്യം തള്ളിയത് ഏക കണ്ഠ തീരുമാനമാണോ എന്ന് വ്യക്തമല്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.

നാളെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ആദ്യം ഇവിഎം എണ്ണിയില്ലെങ്കില്‍ ഫലം വരാന്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. വിവിപാറ്റ് ഒത്തു നോക്കുമ്പോള്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ ആ നിയമസഭ മണ്ഡലത്തിലെ മുഴുവന്‍ രസീതുകളും ഒത്തുനോക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. അതിന് ശേഷമേ വോട്ടിങ് യന്ത്രങ്ങളെ എണ്ണാവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

വ്യാജ എക്‌സിറ്റ് പോളുകള്‍ കണ്ട് നിരാശരാകരുതെന്നും ആത്മവിശ്വാസം കൈവിടരുതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ഗാന്ധിയുടെ ആഹ്വാനം .ജാഗ്രത തുടരണമെന്നും രാഹുല്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.