CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 7 Minutes 3 Seconds Ago
Breaking Now

യുഎസ് വിസ വേണോ; ആ ഫേസ്ബുക്ക് ഐഡി അങ്ങ് കൊടുത്തേക്ക്

അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടെങ്കില്‍ ഒരു കാര്യം കൂടി അറിഞ്ഞ് വെച്ചോളൂ. ഇമിഗ്രേഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ വേണമെന്നാണ് യുഎസ് ഗവണ്‍മെന്റ് നിലപാട് മാറ്റിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും, ഇമെയിലും, ഫോണ്‍ നമ്പറും വരെ നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം. 

വിസയ്ക്ക് അപേക്ഷിക്കുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തെ വിവരങ്ങളാണ് ആവശ്യമുള്ളത്. ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഇത് ബാധിക്കും. ഇമിഗ്രേഷന്‍ നടപടികളില്‍ സ്‌ക്രീനിംഗ് വര്‍ദ്ധിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചതോടെയാണ് പരിശോധനകള്‍ നിലവില്‍ വരുന്നത്. 

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ വിസയ്ക്ക് വേണ്ടി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തേക്ക് യഥാര്‍ത്ഥ ആവശ്യത്തിനായി യാത്ര ചെയ്യുന്നവരെ തിരിച്ചറിയാനാണ് ഈ നയമെന്നാണ് വാദം. നിങ്ങളുടെ അക്കൗണ്ടില്‍ ഇടുന്ന പോസ്റ്റുകള്‍ മുതല്‍ ലൈക്ക് ചെയ്യുന്നതും, റിട്വീറ്റ് ചെയ്യുന്നതുമായ പോസ്റ്റുകളിലെ കണ്ടന്റ് അടിസ്ഥാനമാക്കി അപേക്ഷകന്‍ യുഎസിന് സുരക്ഷാ ഭീഷണി ആകുമോയെന്ന് കണ്ടെത്തും. 

ഭീകരവാദമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ മാത്രമാണ് നേരത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നല്‍കേണ്ടിയിരുന്നത്. നിലവില്‍ യുഎസ് വിസ ഉള്ളവരുടെ വിസ പുതുക്കാനും ഈ നടപടി ആവശ്യമാകും. 




കൂടുതല്‍വാര്‍ത്തകള്‍.