CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 52 Seconds Ago
Breaking Now

ബാലഭാസ്‌കറിന്റെ അപകട ദൃശ്യങ്ങള്‍ ജ്യൂസ് കടയില്‍ നിന്ന് ശേഖരിച്ചത് എന്തിന് ; പ്രകാശ് തമ്പിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും

ബാലഭാസ്‌കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്‌കറിന്റെ മരണശേഷം മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചാകും പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കുക.

സ്വര്‍ണകടത്തുകേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി പരിശോധിച്ചത് എന്തിന്, ബാലഭാസ്‌കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്‌കറിന്റെ മരണശേഷം മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചാകും പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കുക.

മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണിയും അപകട സ്ഥലത്ത് കാണാന്‍ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവന്‍ സോബിയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

അതേസമയം, നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ ആരും കൊണ്ടുപോയിട്ടില്ലെന്ന് കൊല്ലത്തെ ജ്യൂസ് കടക്കാരന്‍ ഷംനാദ് മൊഴിമാറ്റിയത് ആരെയോ പേടിച്ചിട്ടാകാം എന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.