കിംഗ് ജോംഗ് ഉന്നിന്റെ വീരക്രൂര കഥകളാണ് പലപ്പോഴും പുറംലോത്ത് എത്താറുള്ളത്. രാജ്യത്തിന് അകത്തേക്ക് പുറമെ നിന്നുള്ളവര്‍ക്ക് കടന്നുകയറാന്‍ അവസരം നല്‍കാത്തതിനൊപ്പം അകത്ത് നിന്നുമുള്ള ജനങ്ങളുടെ പുറംലോകത്തേക്കുള്ള ബന്ധവും വിച്ഛേദിച്ചത് കൊണ്ട് തന്നെ ഭയപ്പെടുത്തുന്ന പല കഥകളും നമുക്ക് വിശ്വസിക്കേണ്ടിയും വരുന്നു. എന്നാല്‍ മുന്‍പൊരിക്കല്‍ പറഞ്ഞുകേട്ട കഥകളില്‍ കിം ജോംഗ് ഉന്‍ വകവരുത്തിയ പൂര്‍വ്വകാമുകി കൂടിയായ മുന്‍ പോപ്പ് താരം ഇപ്പോഴും ജീവനോടെ ഉണ്ടെന്നാണ് വാര്‍ത്ത.
നീലച്ചിത്രം നിര്‍മ്മിച്ചതിന് വധശിക്ഷ നേരിട്ടെന്ന് വാര്‍ത്ത പറന്ന സ്ത്രീ ഇന്ന് നോര്‍ത്ത് കൊറിയന്‍ സ്വേച്ഛാധിപതിയുടെ വലംകൈ ആണത്രേ! ഹയോണ്‍ സോംഗ് വോള്‍ എന്ന ഈ സ്ത്രീ ഉന്നിന്റെ പല പ്രധാന പരിപാടികളിലും ഒപ്പം ഉണ്ടാകാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അധ്വാനിക്കുന്ന ടെക്‌സ്‌റ്റൈല്‍ ജീവനക്കാരെക്കുറിച്ച് സോംഗ് പാടിയ ഗാനം വലിയ ഹിറ്റായിരുന്നു.
സൗത്ത് കൊറിയന്‍ പത്രമായ ദി ചോസണ്‍ ഇല്‍ബോയാണ് സോംഗിനെയും, മറ്റ് ഗായകരെയും ഒരു അശ്ലീല ചിത്രം നിര്‍മ്മിച്ചതിന് വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സോംഗിനെ നോര്‍ത്ത് കൊറിയയിലെ ഭരണപക്ഷ പാര്‍ട്ടിയുടെ പ്രൊപ്പഗാന്‍ഡ & അജിറ്റേഷന്‍ വകുപ്പിന്റെ പുതിയ വൈസ് ഡയറക്ടറായി നിയമിച്ചതായി ദേശീയ മാധ്യമം അറിയിച്ചതോടെയാണ് കഥയില്‍ ട്വിസ്റ്റ് രൂപപ്പെട്ടത്.
താനുമായി അടുപ്പമുള്ള പലരെയും കൊന്നുതള്ളിയ ചരിത്രമുള്ളതിനാല്‍ സോംഗ് കൊല്ലപ്പെട്ടെന്ന വാര്‍ത്തയും വിശ്വസിക്കപ്പെട്ടു.