CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 24 Seconds Ago
Breaking Now

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പലതവണ പെരുപ്പിച്ച് കാട്ടി ; മോദിയുടെ മുന്‍ ഉപദേഷ്ടാവ്

2011-12 നും 2017-18 നും ഇടയില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് 7 അല്ലെന്നും 4.5 ശതമാനത്തിന് മേലെ വരില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കുന്നു.

തകരാറായ സ്പീഡോമീറ്റര്‍ ഉപയോഗിക്കുന്ന വാഹനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. യുപിഎ സര്‍ക്കാരും പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാരും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തോളം വര്‍ദ്ധിച്ചെന്ന് കാട്ടുകയായിരുന്നു. ദേശീയമാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

2011-12 നും 2017-18 നും ഇടയില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് 7 അല്ലെന്നും 4.5 ശതമാനത്തിന് മേലെ വരില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കുന്നു. അതേ സമയം വളര്‍ച്ചാ നിരക്ക് പെരുപ്പിച്ച് കാണിക്കുന്നത് രാഷ്ട്രീയ തീരുമാനമല്ലെന്നും രണ്ടാം യുപിഎ കാലത്ത് ടെക്‌നോക്രാറ്റുകളാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറയുന്നു. അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന് തോന്നിക്കും വിധം ജിഡിപി കണക്കാക്കി തുടങ്ങി. ഇത്തരം തെറ്റായ കണക്കുകള്‍ രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു.2014 മുതല്‍ 2018 വരെ പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം.




കൂടുതല്‍വാര്‍ത്തകള്‍.