ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്‍ക്കത്തയിലെ സൈക്കിള്‍ ഉടമയായ ശ്രീകാന്ത് മൊയ്റ്റിയാണ് (33) മരിച്ചത്.
ഫോണില്‍ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത്. ധോണി ഔട്ടാകുന്നത് കണ്ട ശ്രീകാന്ത് ഞെട്ടലിലായി പോയി. അലറിവിളിച്ച ശേഷം കുഴഞ്ഞുവീണു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചാണ് മുന്‍നിരവിക്കറ്റുകള്‍ തുടരെ നഷ്ടമായത്. ധോണിയെത്തിയതോടെ നേരിയ പ്രതീക്ഷവന്നു. എന്നാല്‍ അപ്രതീക്ഷിതമായി ധോണി റണ്ണൗട്ടായി. 18 റണ്‍സിനാണ് ഇന്ത്യ തോറ്റത്.