CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 23 Seconds Ago
Breaking Now

ഭാവിവധു മറ്റ് പുരുഷന്‍മാരോട് കിന്നരിക്കാന്‍ പോയെന്ന് സംശയം; യുവതിയെ പ്രതിശ്രുത വരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; ഉപേക്ഷിച്ച് പോകുമെന്ന് ഭയന്ന് കൊലപാതകം

പെട്രോള്‍ കുപ്പിയില്‍ വാങ്ങി വിതാലി അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ എന്‍ട്രന്‍സില്‍ കാമുകിയുടെ മടങ്ങിവരവിനായി അയാള്‍ കാത്തുനിന്നു

പ്രതിശ്രുത വരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഭാവിവധു മറ്റ് പുരുഷന്‍മാരുമായി അടുപ്പം കാണിക്കുന്നുവെന്ന സംശയത്തിലാണ് കൊലപാതകം നടന്നത്. സൗത്ത് ഉക്രെയിനിലെ സാപോരിസിയ നഗരത്തില്‍ വെച്ചാണ് 22-കാരി അനസ്‌തേഷ്യ കൊവാലേവയുടെ ജീവന്‍ നഷ്ടപ്പെട്ടത്. തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഭയന്ന് 28-കാരി വിതാലി ചായ്‌കോവ്‌സ്‌കിയാണ് കാമുകിയെ തീകൊളുത്തിയത്. 

വിതാലിയും, അനസ്‌തേഷ്യയും തമ്മില്‍ ഒരു തര്‍ക്കം ഉണ്ടാവുകയും, പ്രതിശ്രുത വധു അവരുടെ അപ്പാര്‍ട്ട്‌മെന്റ് വിട്ടിറങ്ങുകയും ചെയ്തു. താന്‍ പുറത്ത് പോകുമ്പോള്‍ വിതാലി സമാധാനിച്ചിരിക്കും എന്നായിരുന്നു കാമുകി പ്രതീക്ഷിച്ചത്. പക്ഷെ ഈ ചിന്തയ്ക്ക് വിരുദ്ധമായിരുന്നു വിതാലിയുടെ നടപടി. ഈ സമയം കൊണ്ട് മനസ്സില്‍ കണക്കുകൂട്ടി വെച്ചിരുന്ന രോഷവുമായി കാമുകന്‍ നേരെ അടുത്തുള്ള പെട്രോള്‍ സ്‌റ്റേഷനിലേക്കാണ് വെച്ചുപിടിച്ചത്. 

പെട്രോള്‍ കുപ്പിയില്‍ വാങ്ങി വിതാലി അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ എന്‍ട്രന്‍സില്‍ കാമുകിയുടെ മടങ്ങിവരവിനായി അയാള്‍ കാത്തുനിന്നു. രോഷം തണുത്ത് കാണുമെന്ന പ്രതീക്ഷയില്‍ എത്തിയ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പൊടുന്നനെ ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ അവര്‍ പെട്ടെന്ന് തന്നെ തീഗോളമായി മാറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

പിന്നാലെ ടിഷര്‍ട്ട് ഊരി പ്രതിശ്രുത വധുവിന്റെ തീയണയ്ക്കാന്‍ വിതാലി ശ്രമിച്ചു. പക്ഷെ 90 ശതമാനം പൊള്ളലേറ്റ അനസ്‌തേഷ്യ മരണത്തിന് കീഴടങ്ങി. സംഭവസ്ഥലത്തെത്തിയ പോലീസ് കാമുകനെ അറസ്റ്റ് ചെയ്തു. തന്നെ ഉപേക്ഷിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഭയപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശമെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. കുറ്റക്കാരനായി വിധിച്ചാല്‍ 15 വര്‍ഷം ജയില്‍ശിക്ഷയാണ് വിതാലിയ്ക്ക് ലഭിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.