CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 14 Seconds Ago
Breaking Now

കങ്കണയുടെ സഹോദരിയുടെ വിമര്‍ശനം ; മറുപടിയുമായി തപ്‌സി

കങ്കണ റണൌതിന്റെ സഹോദരി രംഗോളി തപ്‌സിയെ വിമര്‍ശിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. കങ്കണയുടെ 'കോപ്പിയാണ്' തപ്‌സിയെന്നായിരുന്നു രംഗോളി പറഞ്ഞത്. സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത്തരം വിഷയങ്ങളില്‍ സമയം ചെലവിടാനില്ലെന്നുമായിരുന്നു രംഗോളിയുടെ പരാമര്‍ശനത്തിന് മറുപടിയായി ഒരു ചടങ്ങില്‍ തപ്‌സി പറഞ്ഞത്.

സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനെക്കുറിച്ച് തപ്സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു 'നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നുകൂടിയാണ് അര്‍ഥം. നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നില്ലെങ്കില്‍ നിങ്ങളുടെ കാര്യത്തില്‍ സമയമോ ഊര്‍ജ്ജമോ കളയാന്‍ ആര്‍ക്കും ആഗ്രഹമില്ലെന്നും നിങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്നും കൂടിയാണ് അര്‍ഥം.'

അതേസമയം തപ്‌സി നായികയാകുന്ന പുതിയ ചിത്രമായ സാന്‍ഡ് കി ആങ്കിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് താരത്തിനിത്.

 




കൂടുതല്‍വാര്‍ത്തകള്‍.