CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 35 Minutes 39 Seconds Ago
Breaking Now

വെടിക്കെട്ട് നടക്കുന്നതിനിടെ ദിശതെറ്റി പടക്കം സ്ത്രീയുടെ വായില്‍ കയറി; പൊട്ടിത്തെറിച്ച് ശരീരം ചിതറിത്തെറിച്ചു; ആഘോഷം ദുരന്തമായി

സ്പാനിഷ് പട്ടണമായ വിസോ ഡെല്‍ മാര്‍ക്വെസിലായിരുന്നു സംഭവം. സാന്‍ ക്രിസ്റ്റോബല്‍ എന്നറിയപ്പെടുന്ന മതപരമായ ആഘോഷങ്ങള്‍ക്കിടെയാണ് ദുരന്തമുണ്ടായത്.

വെടിക്കെട്ട് നടക്കുന്നതിനിടെ നിയന്ത്രണം തെറ്റി എത്തിയ പടക്കം കാഴ്ചക്കാരിയായ 56കാരിയുടെ ജീവനെടുത്തു. സ്‌പെയിനില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ ദിശ തെറ്റിയ എത്തിയ പടക്കം ഇവരുടെ വായില്‍ വന്നിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കത്തിന് തീകൊളുത്തിയ 51കാരനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ സാധ്യതയുണ്ട്. 

പടക്കം പൊട്ടിത്തെറിച്ച് തല്‍ക്ഷണം സ്ത്രീ കൊല്ലപ്പെട്ടു. അടുത്തുണ്ടായിരുന്ന ഡോക്ടര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. സ്പാനിഷ് പട്ടണമായ വിസോ ഡെല്‍ മാര്‍ക്വെസിലായിരുന്നു സംഭവം. സാന്‍ ക്രിസ്റ്റോബല്‍ എന്നറിയപ്പെടുന്ന മതപരമായ ആഘോഷങ്ങള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. 

ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നിരുന്ന സ്ത്രീയുടെ വായിലേക്കാണ് റോക്കറ്റ് ചെന്നുകയറി പൊട്ടിച്ചിതറിയത്. പ്രാദേശിക പള്ളിയില്‍ നിന്നും പ്രദ്യക്ഷണം പുറത്തിറങ്ങിയപ്പോഴാണ് അപകടം നന്നത്. ദുരന്തം നടന്നതോടെ പരിപാടി റദ്ദാക്കി. പ്രാദേശിക കൗണ്‍സില്‍ പ്രദേശത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷവും സ്പാനിഷ് ഫിയസ്റ്റക്കിടെ വെടിക്കെട്ട് അപകടമുണ്ടായിരുന്നു. 20 പേര്‍ക്കാണ് അന്ന് പരുക്കേറ്റത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.