CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 18 Minutes 33 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്‌പോര്‍ട്‌സ് മീറ്റ് മെയ് അഞ്ചിന് കേംബ്രിഡ്ജില്‍

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ സ്‌പോര്‍ട്‌സ് മീറ്റിന് മെയ് അഞ്ചിന് (ഞായറാഴ്ച) കേംബ്രിഡ്ജില്‍ തിരിതെളിയും.

ഉച്ചയ്ക്ക് 11.30ന് യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് ജോര്‍ജ് പൈലി ഫ്ലാഗ് ഓഫ് ചെയ്ത് ഈ സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധയിനം കായികമത്സരങ്ങള്‍ അരങ്ങേറും. ഈസ്റ്റ് ആംഗ്ലിയയുടെ കീഴിലുള്ള 13 അസോസിയേഷനിലെ കഴിവുറ്റ കായിക പ്രതിഭകള്‍ അന്നേദിവസം അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കും. കഴിഞ്ഞ വര്‍ഷത്തേക്കാളും വാശിയേറിയ മത്സരവും കൂടുതല്‍ മത്സരാര്‍ഥികളും ഇത്തവണ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രായഭേദമന്യേ ഏവര്‍ക്കും ഈ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഏപ്രില്‍ 30ന് മുന്‍പ് താഴെപറയുന്ന സംഘാടകരുമായി ബന്ധപ്പെടുക.

ജോര്‍ജ് പൈലി -07737465958

തോമസ് മാറാട്ടുകുളം -07828126981

പ്രിന്‍സ് ജേക്കബ് -07737392957

റോബിന്‍ ആന്റണി -07956969228

സന്നി തോമസി -07882410913

ഈ സ്‌പോര്‍ട്‌സ് മീറ്റിലെ പ്രധാന ഇനങ്ങള്‍ യഥാക്രമം

ഓട്ടം -50 മീറ്റര്‍, 100 മീറ്റര്‍ , 200 മീറ്റര്‍, 400 മീറ്റര്‍ .

ലോങ്ജംപ്, ഷോര്‍ട്ട് പുട്ട്, റിലേ. etc.

ഈ മീറ്റിലെ ഒന്നും രണ്ടും വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികളും മെയ് 25ന് ബര്‍മിങ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനു ചാമ്പ്യന്‍സ് ട്രോഫിയും നല്‍കുന്നതാണ്. വാശിയേറിയ ഈ സ്‌പോര്‍ട്‌സ് മീറ്റ് കാണുവാനും നിങ്ങളുടെ ഇഷ്ട കായിക താരങ്ങളെയും അവരുടെ അസോസിയേഷനെയും പ്രോത്സാഹിപ്പിക്കുന്നതിനാമായി എല്ലാ കായിക പ്രേമികളെയും കേംബ്രിഡ്ജിലേക്ക് സംഘാടകര്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. സ്‌പോര്‍ട്‌സ് മീറ്റ് നടക്കുന്ന സ്ഥലത്തെ അഡ്രസ്.

wilberforce Road, Sports Ground
Cambridge
CB3 0EQ.




കൂടുതല്‍വാര്‍ത്തകള്‍.