CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 54 Seconds Ago
Breaking Now

ആ ഗാനം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ശരിക്കും ചെറുതാവുന്നത് പോലെ തോന്നി ; മലൈക അറോറ

മലൈക അറോറയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നൃത്തം ദില്‍സേയിലെ ഛയ്യ ഛയ്യ എന്ന ഗാനത്തിലാണ്. ഈയടുത്ത് ദില്‍സേ ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ച് മലൈക പങ്കുവെച്ചു. കരീന കപൂറിനോടൊപ്പം ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായെത്തിയപ്പോഴായിരുന്നു മലൈക തന്റെ ദില്‍സെ ദിനങ്ങളെ കുറിച്ച് ഓര്‍ത്തത്. ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തനിക്ക് പേടിയും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്ന് മലൈക പറഞ്ഞു.

ഷാരൂഖ് ഖാന്‍, മണി രത്‌നം സര്‍, സന്തോഷ് ശിവന്‍ അവരെല്ലാവരും ലോകമെമ്പാടും അറിയപ്പെടുന്നവര്‍. ഞാന്‍ ശരിക്കും ചെറുതാവുന്നത് പോലെ തോന്നി. പക്ഷെ ആ ടീം തന്നെ സ്‌നേഹം. കുടുംബത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് തോന്നിയതേയില്ല മലൈക പറഞ്ഞു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളില്‍ ആയിരുന്നു ഗാനചിത്രീകരണം. തന്റെ അരയ്ക്ക് കയറിട്ട് ട്രെയിനില്‍ കെട്ടിയിരുന്നു. പിന്നീട് കയര്‍ അഴിച്ചു നോക്കിയപ്പോള്‍ മുറിഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും എല്ലാവരും തന്നെ നല്ല പോലെ നോക്കിയിരുന്നുവെന്ന് മലൈക പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.